Flash News

Nattu Media

' വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം ' പദ്ധതിക്ക് ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങൽ വാർഡിൽ തുടക്കമായി


വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം പദ്ധതി മഴയെത്തും മുൻപെ വീടും പരിസരവും ശുചിയാക്കുന്നതിന്റെ ജനകീയ ശുചീകരണത്തിന് ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങൽ വാർഡ് 5 ൽ തുടക്കം കുറിച്ചു പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം വിപുലമായ ആരോഗ്യ ശിൽപ്പശാല നടന്നു ഗൃഹസന്ദർശനം, ബോധവൽക്കരണം, ശുചീകരണം, ക്ലോറിനേഷൻ, സർവ്വെ, ഡ്രൈഡെ, മോണിറ്ററിംഗ് എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും പദ്ധതിക്കായ് വാർഡിനെ രണ്ട് ക്ലാസ്റ്ററുകളാക്കി തിരിച്ചു
 ഇന്ന് നടന്ന ജനകീയ ശുചീകരണത്തിന് കുടുംബശ്രീ എ.ഡി.എസ് അംഗങ്ങളും ഭാരവാഹികളും, തൊഴിലുറപ്പ് തൊഴിലാളികളും, ആശാ വർക്കർ, ആരോഗ്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി
വാർഡ് തല ഉൽഘാടനം പേട്ടും തടായിൽ പരിസരത്ത് വെച്ച് വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു ആശാ വർക്കർ വിജി, സി.ബി ശ്രീധരൻ കുടു:ബശ്രീ അംഗങ്ങളായ രേഖാ മാധവൻ, അജിത, അനില, ലീല, ഷീജ ,ഷീബ,പത്മിനി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)