Flash News

Nattu Media

വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അപേക്ഷ ഫീസുകൾ വർധിപ്പിച്ച സർക്കാർ നടപടി; യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ നടത്തി


കൊടിയത്തൂർ :വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ. സാധാരണക്കാർക്ക് അധികഭാരം വരുത്തിവെക്കുന്ന വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പാവപ്പെട്ടവർക്ക് മേൽ നിരവധി ജനദ്രോഹ നടപടികൾ അടിച്ചേൽപ്പിച്ച ഇടത് സർക്കാർ തിരുത്താൻ തയ്യാറായില്ലങ്കിൽ കൂടുതൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞു. സമരം യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)