ചെറുവാടി : പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ മാസത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഇഫ്താർ മീറ്റും വിവിധ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, ആദരിക്കൽ ചടങ്ങും ഒരുക്കി. ഗ്രാമ ,ബ്ലോക്ക്, ജില്ല പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, യുവജന സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ഇഫ്താർ വിരുന്ന് മത സൗഹാർദത്തിൻ്റെ വേദി കൂടിയായി മാറി.
ആശാ വർക്കർമാർ, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ ഉൾപ്പെടെയുള്ളവർക്ക് ഇത് പുതിയ അനുഭവമായി മാറുകയായിരുന്നു.., അവർ ഓരോരുത്തരും പരിപാടി ഗംഭീരമായന്നും, പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ ഇങ്ങനൊരു ഇഫ്ത്താർ വിരുന്ന് ആദ്യ അനുഭവമാണന്നും അഭിപ്രായപ്പെട്ടപ്പോൾ വലിയ സന്തോഷവും, അഭിമാനവും തോന്നി എന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.
ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരമൗണ്ട് കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടിയിൽ കക്ഷിരാഷ്ട്രീയ മത ചിന്തകൾക്കതീതമായി അറുനൂറോളം പേർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കയാക്കിംഗ് 2022 മാധ്യമ പുരസ്കാരം നേടിയ റഫീഖ് തോട്ടുമുക്കം, വള്ളം കളിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ അഭിമാനമായി മാറിയ സി കെ ടി യു ചെറുവാടി ടീം എന്നിവരെ ആദരിക്കലും ഇഫ്താർ വിരുന്നിനൊപ്പം നടന്നു.
Tags:
CHERUVADI


