വാഴക്കാട്: ഗ്രാമപഞ്ചായത്തിൽ അടവാക്കേണ്ട നികുതി സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും തുടരുമെന്നിരിക്കേ കെട്ടിട ക്രമ വൽക്കരിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ സമർപ്പിക്കുന്ന ഫോറം 9ബി, ഗ്രാമസഭയിലടക്കം സമർപ്പിച്ച വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ എന്നിവക്ക് പുതിയ നികുതി നിർബന്ധമാക്കില്ലെന്ന് വാഴക്കാട് പഞ്ചായത്ത് യു.ഡി.എഫ് ലൈസൺകമ്മിറ്റി യോഗം തീരുമാനിച്ചു.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെട്ടിട ക്രമവൽക്കരിച്ചതിന് സമർപ്പിക്കുന്ന ഫോറം 9ബി അപേക്ഷ ജൂൺ 30 വരെ പഞ്ചായത്തിൽ സമർപ്പിക്കാമെന്നും, ജനങ്ങൾക്ക് പ്രയാസങ്ങൾ നേരിടാതെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോമിൽ പുതിയ നികുതി അടവാക്കിയില്ലെങ്കിൽ അപേക്ഷ നിരസിക്കുമെന്ന വിധത്തിൽ ചേർത്തത് ധാരണപിശകുമൂലമാണെന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ നികുതി അടവാക്കിയ രശീതി നിർബന്ധമില്ലെന്നും UDF യോഗം അറിയിച്ചു.
യോഗത്തിൽ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ അധ്യക്ഷതവഹിച്ചു, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി.സക്കറിയ, UDF ലൈസൺ കമ്മിറ്റി അംഗങ്ങളായ , പി.എ ഹമീദ് മാസ്റ്റർ, പി. കെ മുരളീധരൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, സി.എം. എ റഹ്മാൻ, അഡ്വ: എം. കെ. സി നൗഷാദ്, ഒ. വിശ്വനാഥൻ, കെ. അലി, ചെറുപാറ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങംകുളത്തിൽ, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാരായ പി. കെ റഫീഖ് അഫ്സൽ, തറമ്മൽ അയ്യപ്പൻകുട്ടി, ആയിഷ മാരാത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബഷീർ മാസ്റ്റർ, മൂസ്സക്കുട്ടി, പി.ടി വസന്തകുമാരി, ഷമീന സലീം, സരോജിനി, സുഹറ, സാബിറ എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD
