പ്രവർത്തനം കൊണ്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിനെ ജില്ലയിലെ മികച്ച പഞ്ചായത്താക്കി മാറ്റാൻ നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
വി ഷംലൂലത്തിന് ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗിന്റെ ആദരം. ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റും മലപ്പുറം മുൻസിപ്പൽ ചെയർമാനുമായ മുജീബ് കാടേരി പ്രസിഡന്റിന് ഉപഹാരം നൽകി പ്രസിഡണ്ട് കെ സി റഷീദ് അധ്യക്ഷത വഹിച്ചു .
2022 -23 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവഹണത്തിലും എസ് സി ഫണ്ട് വിനിയോഗത്തിലും 100 % ലക്‌ഷ്യം നേടി കോഴിക്കോട് ജില്ലയിൽ മികച്ചു നിൽക്കുന്ന കൊടിയത്തൂർ പഞ്ചായത്തിന് നേതൃത്വം നൽകുന്ന പ്രസിഡണ്ട് സർക്കാർ പദ്ധതികൾ കാത്തിരിക്കാതെ തനത് ഫണ്ട് ഉപയോഗിച്ചും ജനകീയ കൂട്ടാഴ്മയിലൂടെയും പഞ്ചായത്തിൽ വികസന വിപ്ലവം ശ്രിഷ്ട്ടിക്കുകയാണ്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച പഞ്ചായത്തിലെ ലക്ഷംവീട് കോളനികൾ ജനകീയ പങ്കാളിത്തതോടെ ഹൈ ടെക് നിലവാരത്തിലേക്ക് മാറ്റി ഇപ്പോൾ ഉദ്‌ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്.
ആദരിക്കൽ ചടങ്ങിൽ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം , ജനറൽ സെക്രടറി പി ജി മുഹമ്മദ് , വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി , സെക്രട്ടറി എ കെ സാദിഖ് , ഖത്തർ കെ എം സി സി മണ്ഡലം പ്രസിഡണ്ട് ഇ എ നാസർ , ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സുഹ്‌റ വെള്ളങ്ങോട്ട് , ഗ്രാമ പഞ്ചായത്ത് മെമ്പർ ഫാത്തിമ നാസർ ,മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വി പി എ ജലീൽ പഞ്ചായത്ത് ലീഗ് വൈസ് പ്രസഡന്റ് ഷാബുസ് അഹമ്മദ്, പഞ്ചായത്ത് എസ് ടി യു ജനറൽ സെക്രട്ടറി ശരീഫ് അക്കരപ്പറമ്പിൽ , അസീസ് കെ ടി , എസ് എ നാസർ , നവാസ് വൈത്തല , ബഷീർ മാസ്റ്റർ, കുഞ്ഞോയി പാറക്കൽ , ടി പി മൻസൂർ , സി കെ റസാഖ് ഫഹദലി കണ്ടങ്ങൽ , ശരീഫ് വാലുമ്മൽ, ഹമീദ് ടി ടി, ഷാഹിൽ അലി സി ടി സംബന്ധിച്ചു
Tags:
CHERUVADI

