Flash News

Nattu Media

സൗത്ത് കൊടിയത്തൂർ സലഫി മദ്രസയിൽ പ്രവേശനോത്സവം നടത്തി


കൊടിയത്തൂർ : പുതിയ അധ്യയന വർഷം സൗത്ത് കൊടിയത്തൂർ സലഫി മദ്രസയിൽ പ്രവേശനോത്സവം നടത്തി സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ സലഫി സെക്കന്ററി മദ്രസയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സി പി സൈഫുദ്ദീൻ അധ്യക്ഷനായിരുന്നു മുഹമ്മദ് ആലിം സി പി, സനാ ബഷീർ എന്നിവർക്ക് ഉപഹാരം നൽകി.ഫിദ കെ, നുമ ടി എന്നിവർ പ്രവേശനോത്സവ ഗാനം ആലപിച്ചു. 

കമ്മറ്റി സെക്രട്ടറി പി സി അബ്ദുറഹ്മാൻ, എം ഷബീർ, പി സി അബൂബക്കർ, വി റഷീദ്, ഗഫൂർ കണ്ണഞ്ചേരി, പി ഹബീബ് റഹ്മാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ,നുഹാ മറിയം പി സി  എന്നിവർ സംസാരിച്ചു. ഹാഫിസ് ഗുൽ ഫറാസ് മുഹമ്മദ്,  സുബൈദ എ പി, നിഹ് ല പി, ഖൈറുന്നിസ കെ, ഷാഹിന ടി എന്നിവർ നേതൃത്വം നൽകി. സാദിഖ് കക്കാട് കുട്ടികളുമായി സംവദിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)