🖋️ എം.ഷബീർ. കൊടിയത്തൂർ
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്ന് സ്വപ്ന സാക്ഷാത്കാരം
കൂളിമാട് : കോഴിക്കോട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിന് കുറുകെ *കൂളിമാട് കടവിൽ* നിർമ്മിച്ച പാലം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് തുറന്നു കൊടുക്കുന്നതോടെ ഇരു ജില്ലകളിലെയും ഒട്ടേറെ പ്രദേശങ്ങളുടെ വികസന സ്വപ്നങ്ങൾക്ക് പുതുജീവൻ കൈവരികയാണ്. വികസനത്തിനും പുരോഗതിക്കും ദാഹിക്കുന്ന ഇരു ജില്ലകളിലേയും ഒട്ടേറെ പ്രദേശങ്ങളിൽ*ഗതാഗത, വാണിജ്യ, വ്യാവസായിക, വിദ്യാഭ്യാസ, വിനോദ സഞ്ചാര , കാർഷിക മേഖലയിൽ* വൻ കുതിപ്പ് സാധ്യമാകുമെന്നാണ് നാട്ടുകാരും അധികൃതരും പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി ഗ്രാമ പഞ്ചായത്തുകളും മുക്കം മുൻസിപ്പാലിയും മലപ്പുറം ജില്ലയിലെ വാഴക്കാട്, ചീക്കോട് ഗ്രാമ പഞ്ചായത്തുകൾ, കൊണ്ടോട്ടി മുൻസിപ്പാലിറ്റി എന്നിവയുമാണ് ഇരു ഭാഗത്തുമുള്ള നേരിട്ടുള്ള ഗുണഭോക്താക്കൾ .
🔷 *ഗതാഗതം :-*
ഗതാഗത രംഗത്ത് വൻ മുന്നേറ്റമാണ് പാലം തുറക്കുന്നതോടെ സംജാതമാകുന്നത്.
മലപ്പുറം ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയുമായും വയനാട് ജില്ലയുമായും അതു വഴി അയൽ സംസ്ഥാനങ്ങളായ കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ മൈസുരു, ബംഗ്ലൂരു, ഊട്ടി എന്നീ പ്രമുഖ നഗരങ്ങളുമായും ഏറ്റവും എളുപ്പത്തിലും വേഗത്തിലും എത്താൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനം.
കോഴിക്കോട് മെഡിക്കൽ കോളേജ്, കെ എം സി.ടി മെഡിക്കൽ കോളേജ്, എം.വി ആർ കാൻസർ സെന്റർ, എൻ.ഐ.ടി കാംപസ് , ഐ.ഐ.എം, CWRDM, മിൽമ കോഴിക്കോട് ഡയറി എന്നിവിടങ്ങളിലേക്ക് നഗരം ചുറ്റാതെ എത്തിപ്പെടാൻ കഴിയും.
അതോടൊപ്പം വയനാട് ജില്ലക്കാർക്കും കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ നിന്നുള്ള യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും കോഴിക്കോട് വിമാനത്താവളം, കാലിക്കറ്റ് യൂണി :സിറ്റി, തിരൂർ തുഞ്ചൻ മലയാളം സർവകലാശാല, കോട്ടക്കൽ ആര്യ വൈദ്യ ശാല,കാടാമ്പുഴ , ഗുരുവായൂർ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.
🔹 *പുതിയ ബൈപ്പാസ് ജനിക്കുന്നു.*
ഊട്ടി ഹൃസ്വ പാതയിലെ കൂളിമാടിന്റെയും ,PHED- എളമരം കടവ് റോഡിന്റെയും ഇടയിൽ ഗതാഗതസ്തംഭനമുണ്ടായാൽ കൂളിമാട് കടവ് പാലം കടന്ന് എളമരം പാലം വഴി മാവൂരിലേക്കും അത് വഴി കോഴിക്കോട്ടേക്കുള്ള യാത്ര സുഗമമാവും.
🔷 *ഹൃസ്വ പാതകൾ :-*
രണ്ട് പതിറ്റാണ്ട് മുമ്പ് കൂളിമാടിനെയും ചെറുവാടിയെയും ബന്ധിപ്പിച്ച് ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ എടവഴിക്കടവിൽ പാലം യാഥാർത്ഥ്യമായതോടെയാണ് *കോഴിക്കോട് - ഊട്ടി ഹൃസ്വപാത* യാഥാർത്ഥ്യമായത്.
അതുപോലെ കൂളിമാട് കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ *മലപ്പുറം - മൈസുരു ഹൃസ്വപാതയും* (വഴി:-വള്ളുവമ്പ്രം - കിഴിശ്ശേരി - ചീക്കോട് - കൂളിമാട് കടവ് - പൊറ്റശ്ശേരി - മുത്തേരി - വേനപ്പാറ - അടിവാരം - കല്പറ്റ -മാനന്തവാടി - കുട്ട) യാഥാർത്ഥ്യമാവുകയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തിയ മൈസുരു - മലപ്പുറം പുതിയ ദേശീയ പാതയുടെ അലൈൻമെന്റ് ഈ പാലം വഴിയാണ് കടന്നുപോകുന്നത് . *ഇതോടെ കൂളിമാട് ജംഗ്ഷൻ ഊട്ടി, മൈസുരു ഹൃസ്വ പാതകളുടെ അപൂർവ്വ സംഗമ പ്രദേശമാവും.*
🔷 *സ്വപ്ന പദ്ധതിക്ക് ചിറക് :-*
സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ നിർദ്ധിഷ്ഠ *തിരുവമ്പാടി - മേപ്പാടി തുരങ്ക പാത* യാഥാർത്ഥ്യമാകുന്നതോടെ മലപ്പുറം ഭാഗത്ത് നിന്ന് വയനാട്ടിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കുമുള്ള മറ്റൊരു ഹൃസ്വ പാത കൂടി ഇതു വഴി തുറക്കപ്പെടും.
🔷 *ഹരിത ഹൈവേ :-*
പാലക്കാട് -കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ കടന്ന് പോകുന്നതും ഈ പാലത്തിന്റെ സമീപത്ത് കൂടി ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലൂടെയാണ്. അതിനാൽ പാലക്കാട്, കോയമ്പത്തൂർ ഭാഗങ്ങളിലേക്കുള്ള യാത്രയും സുഗമമാവും.
🔷 *ലിങ്ക് റോഡ് :-*
ദേശീപാത 766 (കൊല്ല കൽ - കോഴിക്കോട്)
, NH-66 (കോഴിക്കോട് - തൃശ്ശൂർ ), NH 966 (കോഴിക്കോട്-പാലക്കാട് ), തീരദേശ ഹൈവേയായ കോഴിക്കോട് - പൊന്നാനി, മലയോര ഹൈവേയായ കൈതപൊയിൽ - നിലമ്പൂർ തുടങ്ങിയ സുപ്രധാന പാതകളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡായി ഇത് മാറും എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
🔷 *വ്യവസായ, വിനോദ സഞ്ചര സ്വപ്നങ്ങൾ :-*
മാവൂർ ഗ്രാസിം ഭൂമിയിൽ പുതിയ വ്യവസായ പാർക്ക്, ചാലിയാർ, ഇരുവഴിഞ്ഞി ജല ടൂറിസം പദ്ധതികൾ, കിഴക്കൻ മലയോര മേഖലയിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയവക്കെല്ലാം പുതിയ പാലങ്ങൾ പ്രതീക്ഷകൾ നൽക്കുന്നു.
🔷 *സമീപന റോഡുകൾ വികസിക്കണം:-*
പാലം തുറക്കുന്നതോടൊപ്പം ഇരു കരകളിലേയും അനുബന്ധ റോഡുകളായ *കൂളിമാട് - കളൻതോട്,* *കൂളിമാട് - പാഴൂർ* ,
മറുഭാഗത്ത് *ഇരട്ടമുഴി - മപ്രം -എളമരം - വാലില്ലാപുഴ* എന്നിവ കൂടി വികസിക്കേണ്ടയിരിക്കുന്നു. എങ്കിൽ മാത്രമേ ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയൂ.
🔷 *ഗതാഗത തിരക്കൊഴിവാക്കണം.*
പാലങ്ങളുടെ സമീപ ടൗണുകളായ *എടവണ്ണപ്പാറ, കൂളിമാട്, ചുള്ളിക്കാപറമ്പ്* എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണം.
🔷 *ജംഗ്ഷനുകൾ വികസിപ്പിക്കണം :-*
പാലം തുറക്കുന്നതോടെ രൂപപ്പെടുന്ന പ്രധാന ജംഗ്ഷനുകളായ കൂളിമാട്, , മപ്രം , എളമരം കടവ് എന്നിവ വീതികൂട്ടി നവീകരിക്കൽ അനിവാര്യമാണ്.
🔷 *പുതിയ റൂട്ടുകൾ:-*
*ബസ്സ് സർവ്വീസ് അനുവദിക്കണം.*
കൂളിമാട് പാലം തുറക്കുന്നതോടെ ഇതു വഴി പുതിയ ദീർഘ , ഹൃസ്വ ദൂര ബസ് റൂട്ടുകൾ തുറക്കപ്പെടും. താഴെ പറയുന്ന റൂട്ടുകളിൽ ബസ്സ് സർവീസ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏതാനും റൂട്ടുകൾ.:-
*1. കൊണ്ടോട്ടി-കൊടുവള്ളി*- (വഴി :എടവണ്ണപ്പാറ - *കൂളിമാട് കടവ്* - കളൻതോട്- NIT)
*2.താമരശ്ശരി - തിരൂർ*(KSRTC LSO)
വഴി - ഓമശ്ശേരി - മുക്കം - KMCT- മണാശ്ശേരി - പുൽപറമ്പ് - *കൂളിമാട് കടവ്* - എടവണ്ണപ്പാറ - കൊണ്ടോട്ടി - കാക്കഞ്ചേരി. യൂണി :സിറ്റി - ചേളാരി - പരപ്പനങ്ങാടി - താനൂർ )
*3.തിരുവമ്പാടി - മലപ്പുറം*(KSRTC LSO)
(വഴി :- തൊണ്ടിമ്മൽ - മുക്കം - ചേന്ദമംഗലൂർ - പുൽപറമ്പ് - *കൂളിമാട് കടവ്* - എടവണ്ണപ്പാറ - കുണ്ടോട്ടി)
*4.മുക്കം - എടവണ്ണപ്പാറ*
(വഴി :- കാരശ്ശേരി - കൊടിയത്തൂർ - ചെറുവാടി - *കൂളിമാട് കടവ്*)
*5.പൊന്നാനി - ആനക്കാംപൊയിൽ.*(KSRTC Ls)
വഴി :- ചാമ്രവട്ടം-തിരൂർ - പരപ്പനങ്ങാടി - യൂണി സിറ്റി - കാക്കഞ്ചേരി - കൊണ്ടോട്ടി - എടവണ്ണ പാറ - *കൂളിമാട് കടവ്* -ചെറുവാടി - കൊടിയത്തൂർ - മുക്കം - മുക്കം കടവ്- കുമാരനെല്ലൂർ - തിരുവമ്പാടി)
*6. മുക്കം -മോങ്ങം*
(വഴി :- കച്ചേരി -ചേന്ദമംഗല്ലൂർ - പുൽപറമ്പ് *-കൂളിമാട് കടവ്* - എടവണ്ണപ്പാറ - ചീക്കോട് - കിഴിശേരി - തൃപ്പനച്ചി )
*7. കോട്ടക്കൽ - കല്പറ്റ*(KSRTC Ls)
(വഴി - കക്കാട് - കൊളപ്പുറം -കുന്നുംപുറം - കണ്ടോട്ടി -എടവണ്ണപ്പാറ - *കൂളിമാട് കടവ്*- മുക്കം - ഓമശ്ശേരി - താമരശ്ശേരി - അടിവാരം)
*8. എടവണ്ണപ്പാറ - കുന്ദമംഗലം.*
(വഴി :- *കൂളിമാട് കടവ്*- നായർ കുഴി - പാലക്കാടി - നെച്ചൂളി - ചാത്തമംഗലം)

