കൂളിമാട് : മഴക്കാലപൂർവ്വ രോഗ പ്രതിരോധ ഭാഗമായി കൂളിമാട് അങ്ങാടി ശുചീകരിച്ച് പത്താം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ മാതൃക. അക്ഷര കൂളിമാടുമായി സഹകരിച്ചാണ് ശുചീകരണം നടത്തിയത് - വാർഡ് മെംബർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവൃത്തിയിൽ വാർഡ് സാനിറ്റേഷൻ അംഗങ്ങളായ ഇ.കൂഞ്ഞോയി, എം അബദുള്ള മാസ്റ്റർ, വി അബൂബർ മാസ്റ്റർ, അക്ഷര കമ്മറ്റി അംഗങ്ങയ ഇ. മുജിബ്, ടി വി ബഷീർ, കെ ഫൈസൽ, ജസീർ, വ്യാപരി പ്രതിനിധികളായ കെ ടി നാസർ, ഇ ആലി മാൻ, മുജിബ് കെ എം, എ ഫൈസൽ, ആശാ വർക്കർ കെ.വി. നുസ്രത്ത്, സി ഡി എസ് പി ടി ആസ്യ തുടങ്ങിയവർ സംബന്ധിച്ചു
Tags:
KOOLIMAD
