ചേന്നമംഗല്ലൂർ : വിവിധ മേഖലകളിൽ പ്രതിഭകളായ നാട്ടുകാരെ തനിമ ചേന്ദമംഗലൂർ ചാപ്റ്റർ വീട്ടിലെത്തി ആദരിച്ചു.
ലോക ഭിന്നശേഷി ദിനത്തിൽ സംസ്ഥാന ഗവൺമെന്റ് നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്വിൻ എസ് കുമാർ , ഹൃദിൻ ബാബു എന്നിവർക്കും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കൊച്ചു മിടുക്കി ആത്മിക അനൂപിനും തനിമയുടെ സ്നേഹോപഹാരം കൈമാറി.
തനിമ സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി കുഞ്ഞാലി, ചാപ്റ്റർ സെക്രട്ടറി അമീൻ മുന്നൂർ, സംഗീത വിഭാഗം കൺവീനർ ടി ഷാഹിർ ട്രഷറർ ശാക്കിർ ബീരാൻ, ടി കെ ജുമാൻ എന്നിവർ ആദരവിൽ പങ്കെടുത്തു
Tags:
MUKKAM
