വാഴക്കാട് : ജീവകാരുണ്യ - സന്നദ്ധ - സേവന പ്രവർത്തനരംഗത്തെ നിറ സാന്നിധ്യവും, ഭവനം -കിണർ നിർമ്മാണം ഉൾപ്പെടെ നിർമ്മിച്ചു നൽകി മാതൃകാ പ്രവർത്തനം നടത്തുകയും, വാഴക്കാട് പഞ്ചായത്തിൽ വർഷങ്ങളോളമായി കടുത്ത വേനലിൽ തുടർച്ചയായി കുടിവെള്ള വിതരണം സ്വന്തം ചിലവിൽ നടത്തുകയും, ചീക്കോട് കുടിവെള്ള പദ്ധതിയിൽ കൃത്യമായി വെള്ളം ലഭിക്കാതെ കടുത്ത വേനലിൽ രണ്ട് മാസക്കാലമായി പഞ്ചായത്തിലെ കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിവിധ പ്രദേശങ്ങളിൽ ദിനേന കുടിവെള്ള വിതരണം നടത്തി ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിനും, പ്രയാസങ്ങൾക്കും പരിഹാരം കാണാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ അൽ - ജമാൽ അബ്ദുൽ നാസറിനെ കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളന സമാപന പൊതുസമ്മേളന ആദരം ചടങ്ങിൽ വെച്ച് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അനുമോദിച്ചു
നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അൻവർ അരൂർ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം എം.എൽ.എ. ടി. വി ഇബ്രാഹിം മുഖ്യാതിഥിയായി.
യൂത്ത് - കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ്, യൂത്ത് - കോൺഗ്രസ്, സംസ്ഥാന - ജില്ല - നിയോജക മണ്ഡലം - ബ്ലോക്ക് - മണ്ഡലം നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു
Tags:
VAZHAKKAD
