Flash News

Nattu Media

റേഷൻ കടക്കു മുമ്പിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും, ധർണ്ണയും സംഘടിപ്പിച്ചു


വാഴക്കാട് : അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാറുമൂലം , പരിഹാരം കാണാതെ  റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന പിണറായി സര്‍ക്കാറിൻ്റെ  ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് മെയ് 2 ന് സംസ്ഥാന വ്യാപകമായി KPCC ആഹ്വാന പ്രകാരം  കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി വാഴക്കാട് മണ്ഡലം എളമരം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ  നേതൃത്വത്തിൽ കരിദിനം ആചരിക്കുകയും, എളമരത്തുള്ള പൊതുവിതരണ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ,റേഷൻ കടക്കു മുമ്പിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം  ഉദ്ഘാടനം ചെയ്തു.

എളമരം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം  കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സി. എ. കരീം മുഖ്യപ്രസംഗം നടത്തി.
 മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ഷംസു മപ്രം സംസാരിച്ചു.

 കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, വാർഡ് ജനറൽ സെക്രട്ടറിയുമായ അസീസ് എടപ്പെട്ടി സ്വാഗതവും, സേവാദൾ ജില്ല സെക്രട്ടറിയും വാർഡ് സെക്രട്ടറിയുമായ പി. രാജേഷ് നന്ദിയും പറഞ്ഞു

 വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി .റഫീഖ് ബാബു , കെ. കൃഷ്ണദാസൻ, (ബാബു) ,വാസു മണ്ണാറക്കുഴി,  നാസർ ചെറിയ മംഗലത്ത്, പി.അബ്ദു, പി. റഷീദ് എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)