Flash News

Nattu Media

എയര്‍പോര്‍ട്ട് റോഡില്‍ വയോധിക വാഹനമിടിച്ചു കൊല്ലപ്പെട്ട സംഭവം: പ്രതിയെ പിടികൂടാനായില്ല; നീതി തേടി കുടുംബം


നെല്ലിക്കാപറമ്പ് എയര്‍പോര്‍ട്ട് റോഡില്‍ വെച്ച് അജ്ഞാതവാഹനമിടിച്ച് കൊല്ലപ്പെട്ട വയോധികയുടെ കുടുംബം നീതി തേടുന്നു. ഏപ്രില്‍ 26 ബുധന്‍ വൈകീട്ട് 5.30 നാണ് കാല്‍നടയാത്രക്കാരി പുവ്വാട്ട് ഇണ്ണിച്ചി(78) വാഹനമിടിച്ച് കൊല്ലപ്പെട്ടത്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞെങ്കിലും പ്രതികള്‍ക്കായുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. പ്രതികളെ ഉടന്‍ കണ്ടെത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാണ് ആവശ്യം. 

എയര്‍പോര്‍ട്ട് റോഡില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ പരിശോധിച്ചാല്‍ 


പ്രതിയെ പിടികൂടാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വയോധികയെ ഇടിച്ചിട്ട് വാഹനം കടന്നുകളയുകയായിരുന്നു. വാഹന ത്തിന്റെ ചക്രങ്ങള്‍ തലയില്‍ കയറിയിറങ്ങി സംഭവസ്ഥലത്തുവെച്ച് തന്നെ അതിദാരുണമായി മരണം സംഭവിച്ചിരുന്നു. മൃതദേഹം അരമണിക്കൂറോളം റോഡില്‍ കിടന്നു. നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെ ആംബുലന്‍സെത്തിയാണ് നാട്ടുകാര്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

ഞങ്ങളെ അമ്മയെ ക്രൂരമായി കൊലചെയ്തത് ആരാണെന്നോ, വാഹനമേതാണെന്നോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുക്കം പോലീസ് സ്‌റ്റേഷനില്‍ അന്നുതന്നെ പരാതി നല്‍കിയിരുന്നെങ്കിലും ആരും തന്നെ ഇന്നേവരെ ഞങ്ങളുടെ അടുക്കലേക്ക് വന്നിട്ടില്ല. ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് മക്കളായ തങ്ക, ജാനകി, വാസു, നാരായണന്‍, ശോഭന, ശ്രീമതി, സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)