കൊണ്ടോട്ടി : "നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല , വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല " എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ്
കൊണ്ടോട്ടി നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പതാക ജാഥ
വാഴക്കാട് പഞ്ചായത്തിലെ കൊന്നാരയിൽ നിന്ന് പതാകജാഥ ആരംഭിച്ചു. മുതിർന്ന നേതാവ് കെ എം എ റഹ്മാൻ ജാഥാ ക്യാപ്റ്റൻ സി പ്രമേഷിന് ൈകമാറി ഉദ്ഘാടനം ചെയ്തു.ജൈസൽ എളമരം, സി വി സക്കറിയ, അൻവർ അരൂർ, എം മാധവൻ, ആലുങ്ങൽ ആമിന, ഷംസു മപ്രം, മുസതഫ വാഴക്കാട്,വിശ്വനാഥൻ, മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
സുരേഷ് ചെറുവായൂർ , കെ ടി ഷിഹാബ് മാസ്റ്റർ, ഷനൂജ് വാഴക്കാട്, ഹാരിസ് പുത്തലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
VAZHAKKAD

