Flash News

Nattu Media

ചാത്തപറമ്പിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമം

കൊടിയത്തൂർ ചാത്തപ്പറമ്പിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിനു പരിഹാരം വേണമെന്ന് ഒലീവ് റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

റസിഡൻസ് ഏരിയയിലെ 142 കുടുംബങ്ങളിൽ 100 വീടുകൾക്ക് ഒരേ വൈദ്യുത ലൈനിൽ നിന്ന് അശാസ്ത്രീയമായി കണക്ഷൻ നല്കിയത് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നു. അടിയന്തിര നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

പി പി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടരി എം.അബ്ദുല്ലക്കോയ റിപ്പോർട്ട് അവതരിപ്പിച്ചു. എ.കെ ഗംഗാധരൻ , ഹക്കീം പാറപ്പുറത്ത്,സി പി അസീസ്, കെ ടി നാസർ മാസ്റ്റർ പ്രസംഗിച്ചു.

ഭാരവാഹികളായി അബ്ദുസലാം കുയ്യിൽ ( പ്രസിഡണ്ട് ) സി.പി എ.അസീസ്, സി.പി.സി റഷീദ്,ഗഫൂർ മാസ്റ്റർ കൊല്ലളത്തിൽ(വൈസ് പ്രസിഡന്റുമാർ) ഷറഫുദ്ദീൻ പി (ജന.സെക്രട്ടരി ) സി.പി സൈഫുദ്ദീൻ, എൻ കെ സുഹൈർ, സുധീർ കണക്കഞ്ചേരി (സെക്രട്ടരിമാർ ) കെ.ടി നാസർ മാസ്റ്റർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

യൂത്ത് ഫോറം:
റമീസ് എള്ളങ്ങൽ (പ്രസിഡണ്ട്) ജസീൽ കെ (സെക്രട്ടറി) ഫത്വിൻ മുഹമ്മദ് സി.പി(ട്രഷറർ) വനിത ഫോറം: കെ.ടി ശുഹൈബ (ചെയർ പേഴ്സൺ) നൂർ ജഹാൻ (കൺവീനർ)
പ്രവാസി ഫോറം: ഷമീർ അബ്ദുല്ല (കൺവീനർ)

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)