Flash News

Nattu Media

നാളയുടെ സന്ധ്യ ഉണരുന്ന രാവുകൾ ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തുന്ന അൽ ക്ലാസ്സിക്കോ

ചെറുവാടിയിൽ നാളെ നാട്ടുപോര്....

✍🏻️ അഡ്മിൻ പാനൽ



ചെറുവാടി : സോക്കറിന്റെ നൃത്ത ചുവടുകൾ കൊണ്ട് സെവൻസിന്റെ കാണികളിൽ മനം കവർന്ന രണ്ട് തുല്യ ശക്തികൾ, നാട്ടുപ്പെരുമയുടെ പ്രശസ്തി മറു നാടുകളിൽ മറുനാടൻ ജനങ്ങൾ കുഴലൂത്ത് പോലെ പാടി നടന്ന നാട്,മുത്തശ്ശി കഥകളുടെയും ചാലിയാറിന്റെയും ഇരുവഴിഞ്ഞിയുടെയും ഓളപരപ്പ് കൊണ്ട് സംഗമം തീർത്ത ഭൂപ്രകൃതിയിൽ ഇടംപ്പിടിച്ച ഗ്രാമത്തിന്റെ മഹിമയും അന്തസ്സും  ഫുട്ബോൾ എന്ന മാന്ത്രികതയിലൂടെ ഉയർത്തിപ്പിടിച്ചും നെഞ്ചിലേറ്റിയ ഒരു സമൂഹത്തിന്റെ മടിത്തട്ടിൽ അകാലത്തിൽ വേർപിരിഞ്ഞു പോയ ഫിറോസിന്റെ ഓർമകൾക്ക് വേണ്ടി  ചുള്ളിക്കാപറമ്പ് ടൌൺ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്ബോൾ മേള വിരുന്നെത്തിയപ്പോൾ ഒരാഴ്ച്ചയോളം നീണ്ട കാൽപന്ത് മഹോത്സവത്തിന്റെ അവസാന ലാപ്പിൽ ചെറുവാടി എന്ന സുന്ദര ഗ്രാമത്തിന്റെ പ്രൗഢി  ലോകമാകെ എത്തിച്ച ജനതയുടെ വിഗാരങ്ങളിൽ ഉൾ ശില പോലെ കൊത്തി ചേർത്ത ടീമും മുൻ അഖിലേന്ത്യ  സെവെൻസിന്റെ കില്ലാടികളും, കളിക്കളത്തിൽ ആർത്തിരുമ്പുന്ന കാണികളുടെ ഇടയിലേക്ക് മാസ്സ് എൻട്രിയുമായി കടന്നു വരുന്ന ടീമും, അറബിന്റെ ചൂടുള്ള മണൽ തരികളിൽ നഗ്ന പാദകൾ കൊണ്ട് യുദ്ധഭൂമിയിൽ ശത്രുവിനെ എതിരിട്ട യോദ്ദാക്കളുടെ അതേ ശൈലിയിൽ കളിക്കളം പൊന്നാക്കി മാറ്റാൻ ഉശിരും , സോക്കർ ഇടങ്ങളിൽ ജമൈക്കൻ ബുള്ളറ്റ് ഷോട്ടുകൾ കൊണ്ടും അഖിലേന്ത്യ സെവെൻസിന്റെ ലേലത്തിൽ വിലയിട്ടാൽ മാനേജർമാർ ഉള്ളതെല്ലാം കൊടുത്ത് ആദ്യം റാഞ്ചുന്ന പേരുകേട്ട യുവ ഗോൾ മെഷീനുകൾ, ചോരത്തിളപ്പിന്റെ ഉറവ് പൊട്ടിയാലും ശരി ഉരുക്കു കൊണ്ട് അതിർ വരമ്പുകൾ തീർത്തും, ആയിരം കൈ പാദങ്ങൾ പോലെ ഗോൾബാറിൽ മാലാഖ പോലെ നിന്ന് എതിരാളികൾ ഭയക്കുന്ന ശക്തരായ *TPYCO ചെറുവാടിയും.


കഴിഞ്ഞ സീസണിൽ മലബാറിലെ വിലപ്പിടിപ്പുള്ള കിരീടങ്ങൾ എല്ലാം പണയംവെച്ച  ഖിലാഫത്തിന്റെ ചരിത്രം ഉറങ്ങുന്ന  പോരാട്ട ഭൂമികയിൽ  എതിരാളികളെ വീഴ്ത്താൻ ചോരാത്ത രസതന്ത്രങ്ങളും വിജയ മിഷൻ അടങ്ങിയ നൂതൻ ആശയങ്ങൾ എല്ലാം പഠിച്ച് കൽപ്പുമായി കെട്ടുകഥകളുടെയും പഴഞ്ചൻ ആശയങ്ങളുടെയും  ശാസ്ത്രം പഠിച്ചു വരുന്ന ഏത് കൊലകൊമ്പനെയും എടുത്തിട്ട് കൊട്ടാൻ പാകത്തിൽ അളന്നു മുറിച്ച ശരീരവും ചതുർക്കളത്തിൽ എതിരെ നിന്ന് വരുന്ന ബുള്ളറ്റ് ഷോട്ടുകളെ ഒരടി പിന്നോട്ടില്ലാതെ പരാജയപ്പെടുത്താൻ ബലത്തിൽ ചൈനീസ് വൻമതിൽ പോലെ കോട്ട കാത്ത പ്രതിരോധവും, പന്ത് കണ്ടാൽ അറപ്പ് മാറാത്ത മുന്നേറ്റനിരക്കാരും, കഴിഞ്ഞ കളിയിൽ എതിരാളികളായ ടൌൺ ടീം കൊടിയത്തൂരിന്റെ തലങ്ങും വിലങ്ങും വെന്ന തുരാ തുരാ ഷോട്ടുകൾ എല്ലാം കച്ചക്കെട്ടിയ കൈ പാദം കൊണ്ട് തടുത്ത് വിട്ട ചെകുത്താന്മാരുടെ തലൈവർ ഗോൾബാർ ചുമ്പിക്കാൻ വരുന്ന തുകൽ പന്തിനെ അനുവദിക്കാത്ത ഗോൾ കീപ്പർ അഭിലാഷും തുടങ്ങിയ വമ്പൻ താര തമ്പുരാക്കന്മാരെ അണിനിരത്തി കൊണ്ട് ഉള്ള *CHALLENGERS ചെറുവാടിയും* നാളെ  ഏറ്റുമുട്ടും.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)