ദുബായ് : ബുഡോകാൻ കപ്പ് അന്താരഷ്ട്ര കരാട്ടേ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പതിനേഴിൽപരം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം മത്സരാർഥികൾ പങ്കെടുത്ത രാജ്യാന്തര കരാട്ടേ ചാമ്പ്യൻഷിപ്പ് യുഎഇ കരാട്ടേ അസോസിയേഷൻ പ്രസിഡണ്ടും വേൾഡ് കരാട്ടേ അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ മേജർ ജനറൽ നാസർ അബ്ദുറസാഖ് അൽ റസൂഖി ഉദ്ഘാടനം ചെയ്തു. യുഎഇ കരാട്ടേ അസോസിയേഷൻ ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ്അബ്ബാസ് അധ്യക്ഷനായി, ടൂർണമെന്റ് ചീഫ് ഓർഗനൈസർ ഡോ റെൻഷി രഞ്ജിത്ത് വിജയകൾക്കുള്ള ഉപഹാരം സമ്മാനിച്ചു.
അയോദ്ധന കലകളിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കുള്ള അറേബ്യൻ സാമുറായ് പുരസ്കാരങ്ങൾ സെൻസായ് സിവി ഉസ്മാൻ, സെൻസായ് അക്ബർ ഇസ്മായിൽ, സെൻസായ് ശിവാനന്ദ് ശാലിയൻ,സെൻസി ടിയാനോ ഓർമനോവിക്, സെൻസി നേതാലിയ ക്ലിമങ്കോ, സെൻസി ശ്രുതി ദേവരി എന്നിവർ ഏറ്റുവാങ്ങി.
ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ കരാട്ടേ കിഡ് ക്ലബും, സ്കൂൾ തല ചാബ്യൻഷിപ്പ് നേടിയ ഗൾഫ് ഏഷ്യൻ സ്കൂൾ ഷാർജ എന്നിവർ പ്രത്യേക പുരസ്കാരങ്ങൾ കരസ്ഥമാക്കി, ഡോ സ്വപ്ന ശ്രീ സ്വാഗതവും ദിൽന ദിനേഷ് നന്ദിയും പറഞ്ഞു.
Tags:
GULF
