Flash News

Nattu Media

തൂപ്പുകാരിയെ ഇതുവരെ നിയമിച്ചില്ല;രക്ഷിതാക്കൾ പ്രക്ഷോഭത്തിലേക്ക്


കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ ഒരു വർഷത്തോളമായി ഒഴിഞ്ഞുകിടക്കുന്ന തൂപ്പുകാരി (പി ടി സി എം ) തസ്തികയിലേക്ക് നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാക്കൾ . പ്രീ- പ്രൈമറി വിഭാഗത്തിലുൾപ്പടെ  നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ ശുചീകരണ പ്രവൃത്തികൾക്കും കൊച്ചു  കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനും ചുമതലക്കാരില്ലാതെയാണ് കഴിഞ്ഞ അക്കാദമിക വർഷം കടന്നുപോയത്.
ഇക്കഴിഞ്ഞ മാർച്ച് മാസം ജില്ലയിലെ വിവിധ സ്കൂളുകളിൽ പിടിസിഎം നിയമനം നടന്നെങ്കിലും ഈ വിദ്യാലയത്തെ തഴയുകയായിരുന്നു.

ഒഴിവു ദിനങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് അനിവാര്യമായ ശുചീകരണ പ്രവൃത്തികൾ  ചെയ്തിരുന്നത്. വേനലവധിക്കാലത്ത് ഗ്രാമപഞ്ചായത്ത് അനുവദിച്ച  ക്ലാസ് മുറികളുടെ നിർമാണം നടക്കുന്നതിനാൽ സ്കൂൾ പരിസരം പൊടിപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിയിരിക്കെ ശുചീകരണത്തിന് സ്ഥിരം സംവിധാനമില്ലാതെ ഏറെ പ്രയാസപ്പെടുകയാണ് ഈ വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും. പ്രശ്ന പരിഹാരത്തിനായി  നിരവധി തവണ അധികൃതർക്ക്  നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും യാതൊരു ഫലവും ഇത് വരെ ഉണ്ടായിട്ടില്ല.
ഈ ഘട്ടത്തിലാണ് പി ടി എ - എസ് എം സി - മാതൃസമിതി സംയുക്ത യോഗം ചേർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. ശുചീകരണ  ജീവനക്കാരിയുടെ നിയമനം ഉടൻ നടക്കാത്ത പക്ഷം  പ്രവേശനോത്സവ ദിനത്തിൽ എ ഇ ഒ ഓഫീസ് മാർച്ച് ഉൾപ്പടെയുള്ള വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ വിവി നൗഷാദ് , പിടിഎ വൈസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മൽ ,പി കെ ശിഹാബ്, എ കെ ഫിർദൗസ്, കെ ഷമിന , എ കെ ഹാരിസ് അഹമ്മദ്, റബീല , സിറാജുന്നീസ, ടി റസിയ, സബിത അമീൻ, സി ശമീർ , കെ എം സാബിറ എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സീനിയർ അസി. സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)