കൊടിയത്തൂർ: പി.ടി.എം.എച്ച്.എസ്.എസ് 10 കെ 2012 ബാച്ചിന്റെ 'ഓർമ്മച്ചെപ്പ്' റീ യൂണിയൻ ഇന്ന് കിഴുപറമ്പ് അഗതി മന്ദിരത്തിൽ വെച്ച് നടന്നു . സാധാരണ നടന്നു വരാറുള്ള റീ യൂണിയൻ പ്രോഗ്രാമിൽ നിന്നും വളരെ വിത്യാസതമായി കാഴ്ച ഇല്ലാത്ത ആളുകളെ കൂടെ അവർക്ക് ഒരു നേരത്തെ ഫുഡ് കൊടുത്തു കൊണ്ടും അവരുടെ കൂടെ അവരെ കഴിവുകൾ, ജീവിതം എല്ലാം വിലയിരുത്തികൊണ്ടുള്ള 'ഓർമ്മച്ചെപ്പ്' എന്ന പേരിൽ നടത്തപെട്ട റീ യൂണിയൻ മാതൃകയായി മാറി.
വർഷങ്ങൾക്ക് ശേഷം വരുന്ന കൂട്ടുകാരുടെയും, കൂട്ടുകാരികളുടെയും , ടീച്ചേർസിന്റെയും അനുഭവങ്ങൾ പങ്ക് വെക്കലും, കളിയും തമാശയും നിറഞ്ഞ 'ഓർമ്മച്ചെപ്പ്' റീ യൂണിയനിൽ നിന്നും ഒത്തിരി സന്തോഷത്തോടെയാണ് അധ്യാപകരും വിദ്യാർത്ഥികളും വേദി വിട്ടത്.
ഓർമ്മചെപ്പ് ഉദ്ഘാടനം Blind Home Director ഹമീദ് സാർ നിർവ്വഹിച്ചു . അദ്ധ്യാപകാരയ സുധീർ സാർ, സൗദാബി ടീച്ചർ, ഹബീബ് സാർ,യൂണിയൻ ഭാരവാഹികൾ ഇൻസാഫ്, ഹാഷിർ, ഷിഹാദ്, ഫാസിൽ, നൂറ, ഫെബിദ,റസ്ന, ഫരീദ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
