Flash News

Nattu Media

സലഫി മദ്രസാ വാർഷികത്തിന് വർണ്ണാഭമായ പര്യവസാനം

ചെറുവാടി സലഫി മദ്രസയുടെ 36ആം വാർഷികം സമുചിതമായി ആചരിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വി.ശംലൂലത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.


പ്രമുഖ ഫാമിലി കൗൺസിലറും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങൾ, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

മദ്രസയിലെ വിദ്യാർത്ഥികളുടെ വർണ്ണാഭമായ കലാപരിപാടികൾ, ഡോക്യുമെന്റെറി പ്രകാശനം, തുടങ്ങിയവയോട് കൂടി പൊതു പരിപാടികൾ അവസാനിച്ചത്. 


ഒരു വർഷമായി നടന്നു വരുന്ന കുടുംബ സംഗമം സ്പോർട്സ് ആനുവൽ സ്പോർട്സ് മീറ്റ്, പഠനയാത്രകൾ, പഠന ക്ലാസുകൾ, പൂർവ്വ വിദ്യാർത്ഥി സംഗമം, അയൽ കൂട്ട സംഗമങ്ങൾ, തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ.

പി പി ലായിക്കലി അധ്യക്ഷം വഹിച്ച പരിപാടിയിൽ മഹ്റുഫ് മാസ്റ്റർ സ്വാഗതവും സി വി അബ്ദുല്ല സുല്ലമി നന്ദി പറഞ്ഞു.അലവി ബങ്കാളത്ത്, അബ്ദുസ്സലാംകോട്ടൺ സ്പോട്ട് , ജമാൽ കുറുവാടങ്ങൽ , വി പി മുഹമ്മദ്, കെ സി മമ്മദ് കുട്ടി, അഹമ്മദ് കുന്നത്ത് , മുഹമ്മദ് കുറുവാടങ്ങൽ , അൻവർ . കെ ജി, മോയിൻ മാസ്റ്റർ, നഹിം, എന്നിവർ പരിപാടി നിയന്ത്രിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)