കുളങ്ങര അങ്ങാടിയിൽ പാതി വഴിയിൽ നിലച്ച ട്രെനേജ് നിർമ്മാണം ഉടൻ പൂർത്തിയാക്കുക, ഇൻ്റ്റർലോക്ക് പ്രവൃത്തിയും പുനരാരംഭിക്കുക, അങ്ങാടിയെ ദുർഗന്ധങ്ങളിൽ നിന്നും മോചിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കുളങ്ങര കോൺഗ്രസ് കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണ ബഷീർ പുതിയോട്ടിൽ
ഉദ്ഘാടനം ചെയ്തു. സി പി എം ചേരിതിരിവിൻ്റ് ഭാഗമായി പ്രവർത്തി ഇനിയും പുനരാരംഭിച്ചിലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി സമരത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും കമ്മിറ്റി പറഞ്ഞു.
ഷഫീഖ് കുളങ്ങര അധ്യക്ഷത വഹിച്ചു. ശിഹാബ് മാട്ടു മുറി, കെ പി സുബ്രഹ്മണ്യൻ, രതീഷ് കളക്കുടി കുന്ന്, ബഷീർ പി കെ, മാധവൻ കുളങ്ങര, നൗഷാദ് കുളങ്ങര, മുനീർ ഗോതമ്പ് റോഡ്, ജംഷീദ് എരഞ്ഞ മാവ്, അനിൽ ഇല്ലിക്കൽ, യുപി മമ്മദ്, ഹരിദാസൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

