ചെറുവാടി : ഈ വർഷത്തെ SSLC- PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം നേടി നാടിന് അഭിമാനമായ വിദ്യാർഥികളെ സീതിഹാജി സൗധം മൊമന്റോയും പുസ്ത കിറ്റും നൽകി അനുമോദിച്ചു.
ചടങ്ങ് കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെവി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എസ്എ നാസർ അധ്യക്ഷനായി, കെവി സലാം മാസ്റ്റർ മോട്ടിവേഷൻ ക്ലാസ് നൽകി. ബ്ലോക്ക് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്,അഷ്റഫ് കൊളക്കാടൻ,കുഞ്ഞോയി പാറക്കൽ,അബ്ദുസ്സലാം കോട്ടൺ സ്പോട്ട്,അബ്ദുറഹ്മാൻ കണിച്ചാടി,എകെ ഗഫൂർ ഫൈസി,കെഎച്ച് മുഹമ്മദ്,മഹ്റൂഫ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ പാലിയിൽ, നിയാസ് കെവി,അസീസ് പുത്തലത്ത് എൻ മുഹമ്മദ് , കണ്ണൻ ചെറുവാടി സംസാരിച്ചു. എൻ ജമാൽ സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.
Tags:
CHERUVADI
