Flash News

Nattu Media

ത്രിവർണ പുഷ്പങ്ങൾ യാത്ര പറയുമ്പോൾ


✍️ ഗിരീഷ് കാരക്കുറ്റി 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ആ മൂന്ന് പേർ കൃഷി ഓഫീസർ ഫെബിത, കൃഷി അസിസ്റ്റൻറ് മാരായ സഫറുദ്ദീൻ, ജാഫർ എന്നീ ത്രിവർണ്ണ  പുഷ്പങ്ങൾ കർഷകർക്ക് പരിമളം പരത്തി മറ്റു സ്ഥലത്തേക്ക് സ്ഥലം മാറിപോകുമ്പോൾ യാത്രാമംഗളം നേരുന്നു.

പ്രത്യേകിച്ച് കൃഷി ആപ്പീസറുടെ പ്രവർത്തനം എടുത്തു പറയേണ്ടതു തന്നെയാണ്.നമ്മുടെ  അയൽപ്രദേശത്തുകാരിയായ ഫെബിത കൃഷി ഓഫീസർ ആയി ഫസ്റ്റ് പോസ്റ്റിങ്ങ് കൊടിയത്തൂർ കൃഷിഭവനിലായിരുന്നു. തുടക്കത്തിൽ തന്നെ കർഷകരുടെ പ്രശംസ പിടിച്ചുപറ്റാൻ കഴിഞ്ഞു. സർക്കാർ നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികളും 100% പൂർത്തീകരിക്കാൻ കഴിഞ്ഞത് തന്നെ അഭിമാനമായി.


അന്യംനിന്നുപോയ നെൽ കൃഷിക്ക് മികച്ച ഉൽപ്പാദനം ലഭിക്കുന്ന വിത്ത് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യാൻ സാധിച്ചു. കുമ്മായം വളം പണിക്കൂലി എല്ലാം കൊടുത്ത് നെൽകൃഷി നിലനിർത്താനുള്ള നടപടികൾ കൈകൊണ്ടു. കേരഗ്രാമം പദ്ധതിയിൽ പരമാവധി കർഷകരെ ഉൾപ്പെടുത്തി തെങ്ങ് കൃഷിയെ പരിപോഷിപ്പിക്കുന്നതിനുള്ള  സഹായം നൽകാൻ സാധിച്ചു. പച്ചക്കറി കൃഷിക്ക് വേണ്ടി കൃഷി വകുപ്പ്‌, ജനകീയാസൂത്രണ പദ്ധതി വിഹിതം എന്നിവ സമന്വയിപ്പിച്ച്‌ കൂടുതൽ പേരെ കൃഷിയിലേക്ക് കൊണ്ട് വരാനായി സാധിച്ചു. പച്ചക്കറി വിളകൾ, കിഴങ്ങ് വർഗ്ഗങ്ങൾ, സുഗന്ധ വിളകൾ, പഴവർഗ വിളകൾ എന്നിവയുടെ മികച്ച നടീൽ വസ്തുക്കൾ വനിതകൾക്ക് വിതരണം ചെയ്തതിലൂടെ  വീട്ടങ്കണ കൃഷി പ്രോത്സാഹിപ്പിക്കുവാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും സാധിച്ചു. സർക്കാർ സംവിധാനങ്ങൾ എല്ലാം ഓൺലൈൻ ആയത് കണക്കിലെടുത്ത് ഐടി ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്താൻ സാധിച്ചു കൃഷിഭവൻ വഴി ജൈവ രാസ കീട കുമിൾ നാശിനികൾ കർഷകർക്ക് നൽകുന്നതിനായി അഗ്രോ ഫാർമസി തുടങ്ങി. കർഷകർക്കായുള്ള കൃഷിഭവൻ  പുനരുദ്ധാരണ പ്രവൃത്തി നടത്തി സൗകര്യപ്പെടുത്താനും സാധിച്ചു. 

സ്കൂൾ കുട്ടികൾക്കായി സ്ഥാപന പച്ചക്കറി കൃഷി നടപ്പിലാക്കി. കുട്ടികളെ കൃഷി രീതികൾ പഠിപ്പിക്കാനും കൃഷിയിൽ താൽപ്പര്യമുണർത്താനും മുൻകയ്യെടുത്തു.

കർഷകർക്കെപ്പോഴും  കയറി  ചെല്ലാനും സംശയങ്ങൾ ചോദിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നവിടം.


കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലെ ഫാർമേഴ്സ് ക്ലബ്ബുകളെയും , നാട്ടിലെ സാംസ്കാരിക ക്ലബ്ബുകളെയും , കാർഷിക ക്ലബ്ബികളെയും സഹകരിപ്പിച്ച് കാർഷിക വിപ്ലവത്തിന് നേതൃത്വം കൊടുത്ത പ്രിയപ്പെട്ട കൃഷി ഓഫീസറും സഹപ്രവർത്തകരെയും ഈ നാട് മറക്കില്ലൊരിക്കലും .തുടർന്നും അവരുടെ സഹായവും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ഇവിടുത്തെ കാർഷിക ജനത.

കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിവർക്ക് യാത്രയപ്പ്  നൽകി. കേരള ബാങ്ക് ഡയറക്ടർ ഇ.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് വി.വസീഫ് അധ്യക്ഷത വഹിച്ചു.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുള്ള .ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.സി കോമളം,സിജി കുറ്റിക്കൊമ്പിൽ ,സി ടി ഗഫൂർ എന്നിവർ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡൻറ് സന്തോഷ് സെബാസ്റ്റ്യൻ  സ്വാഗതവും ടി പി മുരളി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)