Flash News

Nattu Media

തിരുവനന്തപുരം കിന്‍ഫ്രയില്‍ തീപിടുത്തം; അഗ്നിശമന സേനാംഗത്തിലെ ഒരാൾ മരിച്ചു

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ അഗ്നിശമന സേനാംഗത്തിലെ ഒരാൾ മരിച്ചു. അഗ്നിശമന സേനാംഗം രഞ്ജിത്താണ് മരിച്ചത്. കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് ദേഹത്തേക്ക് വീയുകയായിരുന്നു. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിത് കുടുങ്ങിപ്പോപോയി. സാരമായി പരുക്കേറ്റ രഞ്ജിത്തിനെ പുറപ്പെട്ട് കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നരയോടെ മരിക്കുകയായിരുന്നു. തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഫയര്‍മാനാണ് രഞ്ജിത്.

ഇന്ന് പുലര്‍ച്ചെ ഏകദേശം 1.30 ന് വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ഇടയിലാണ് രഞ്ജിത്തിന്റെ ദേഹത്തേക്ക് കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞുവീണത്.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)