Flash News

Nattu Media

നവീകരിച്ച മാളിയത്തറക്കൽ - കുയ്യിൽ റോഡ് ഉദ്ഘാടനം ചെയ്തു


കൊടിയത്തൂർ : ഗതാഗതം ദുഷ്കരമായിരുന്ന കൊടിയത്തൂർ ഒന്നാം വാർഡിലെ മാളിയത്തറക്കൽ - കുയ്യിൽ റോഡ് നവീകരണം പൂർത്തിയാക്കി പ്രദേശവാസികൾക്ക് തുറന്നു കൊടുത്തു. 2022 - 2023 വാർഷിക പദ്ധതിയിലുൾപ്പെട്ടത്തി 2 .10 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് നിർവഹിച്ചു.

വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ മുഖ്യപ്രഭാഷണം നടത്തി.കെ.പി.അബ്ദുറഹിമാൻ, ജാഫർ മാഷ് പുതുക്കുടി, പി.പി. ഫൈസൽ, റഷീദ് കുയ്യിൽ ,ശിഹാബ് കുയ്യിൽ, കെ.ടി.അബ്ദുൽ ഹമീദ്, മൈമൂന കൊല്ലളത്തിൽ,
ഇ.സി. ഫാത്വിമ, മുഹമ്മദലി പുതിയോട്ടിൽ,
അബ്ദുല്ല മാസ്റ്റർ മായത്തൊടി, ഇ.കെ. മായിൻ മാസ്റ്റർ, പി. നൗഫൽ, അബ്ദുറഹ്മാൻ മാളിയത്തറ, എം.അബ്ദുല്ല, ഇത്താ ച്ചുട്ടി, കരീം കുയ്യിൽ , അമീൻ. ടി.കെ, റഫീഖ് കുറ്റിയോട്ട് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)