കൊടിയത്തൂർ : എസ്.എസ്.എൽ.സി ഫലം വന്നതോടെ മികച്ച പ്രകടനം കാഴ്ചവെച്ച് നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിച്ചിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂൾ.744 വിദ്യാർത്ഥികൾ പരീക്ഷക്കിരുന്നതിൽ 743 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി .165 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി അത്യുജ്ജല വിജയം നേടി.കൂടാതെ ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 61 വിദ്യാർത്ഥികൾ വിജയത്തിൻ്റെ മാറ്റ് കൂട്ടി.
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മാനേജിംഗ് കമ്മറ്റി ഇ.എം.ഇ.എ പ്രസിഡൻ്റ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി പി.കെ ബഷീർ എം.എൽ എ മാനേജർ ബാലത്തിൽ ബാപ്പു എന്നിവർ അഭിനന്ദിച്ചു.
വിജയ തേരിലേറിയ വിദ്യാർത്ഥി പ്രതിഭകൾ വിദ്യാലയങ്കണത്തിൽ ഒത്തു ചേർന്നു.
CHERUVADI LIVE വാട്സപ്പ് (Admin Only) ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ👉 👇
Tags:
KODIYATHUR

