Flash News

Nattu Media

K.V.V.E.S. കൊടിയത്തൂർ യൂണിറ്റും, ആരോഗ്യവകുപ്പും ചേർന്ന് മഴക്കാല ശുചീകരണം നടത്തി

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരുന്ന മഴക്കാലപൂർവ്വ ശുചീകരണത്തിൽ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ട് കൊടിയത്തൂർ അങ്ങാടി മുഴുവൻ ശുചീകരിച്ചു.
   

വാർഡ് മെമ്പർ അബൂബക്കർ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ മുഖ്യ അതിഥിയായിരുന്നു. യൂണിറ്റ് സെക്രട്ടറി അനീഫ ടി. കെ., യൂണിറ്റ് യൂത്ത് വിങ് പ്രസിഡണ്ട് ഫൈസൽ പി. പി., സെക്രട്ടറി അബ്ദുൽ ബാസിത്  പി., ട്രഷറർ ആഷിക് പി. വി.,  റഫീഖ് കുറ്റിയോട്ട് എന്നിവരും പങ്കെടുത്തു.


വ്യാപാരി മെമ്പർമാരായ അബ്ദുസമദ് കണ്ണാട്ടിൽ, ഉബൈദ് യൂണിവേഴ്സൽ, അബ്ദുറഹിമാൻ കെ., ആലിക്കുട്ടി വി.കെ., കരീം സി.പി., മുഹമ്മദ് സി. പി., ഹമീദ് വി. കെ., സിദ്ദീഖ് കെ., മജീദ് കുറ്റിയോട്, അമീർ പി. പി.,  മജീദ് കോട്ടമ്മൽ, ബഷീർ കാരക്കുറ്റി, സി .കെ. മുഹമ്മദ് , അബ്ദുറഹിമാൻ പി,  മുഹമ്മദ് കെ. വി. , അഹമ്മദ് കുട്ടി കെ.വി. തുടങ്ങി നിരവധി മെമ്പർമാർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)