Flash News

Nattu Media

ഇവിടെ 300 മതി,പോത്തിറച്ചി വില കൂടില്ല


വാഴക്കാട്. ബലി പെരുന്നാൾ പരിഗണിച്ച് അറവ് മാടുകളുടെ വില വർദ്ദിപ്പിച്ചത് പിൻവലിച്ചതായി വാഴക്കാട് ഭാഗത്തെ കച്ചവടക്കാർ .എടവണ്ണപ്പാറ മേഖലയിൽ കഴിഞ്ഞ 18 മുതൽ വില കിലൊ ഒന്നിന് 350 രൂപ യാണന്ന് നോട്ടീസ് പതിച്ചിരുന്നു.

ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.തുടർന്ന് വാഴക്കാട്ടെ പൗര പ്രധാനികളും മാംസ വില്പനക്കാരും തമ്മിൽ നടന്ന ചർച്ചയിലാണ് പഴയ വില(300 രൂപ) ക്ക് തന്നെ വില്കാൻ തീരുമാനമായത്. അറുക്കാനെത്തുന്ന മാടുകളായ പോത്ത്, പശു, എരുമ എന്നിവ ഏതെന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കാനും അളവ് തൂക്കം കൃത്യമായി കാണുന്ന രീതിയിൽ തുലാസ് ഉറപ്പിച്ച് നിർത്താനും ചർച്ചയിൽ തീരുമാനമായി.

ചർച്ചയിൽ വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ.ആലി, പനക്കൽ കുഞ്ഞഹമ്മദ്,കെ.മുഹമ്മദ് കുട്ടി, അഹമ്മദ് കുട്ടി എന്ന ബാവ മാംസ വില്പനക്കാരായ അബ്ദുല്ല,നൗഷാദ്,സകീൽ,എന്നിവർ പങ്കെടുത്തു.  


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)