കൊടിയത്തൂർ പഞ്ചായത്ത് വാടകക്ക് പ്രവർത്തിക്കുന്ന മാട്ടു മുറിയിലെ MCF കെട്ടിടം നിറഞ്ഞു കവിഞ്ഞു.
കുടുസായ മുറിയിലും തൊട്ടടുത്തപറമ്പിലുമാകെ മാലിന്യ ചാക്കുകൾ അലക്ഷ്യമായി പരന്നു കിടക്കുന്നതു കാരണം പരിസരവാസികൾക്കും നാട്ടുകാർക്കും ശല്ല്യമായിരിക്കുന്നു. മഴ കൂടി എത്തിയയോടെ മാലിന്യ ചാക്കിൽനിന്നും ദുർഗന്ധം വമിക്കുകയും കൊതുക് പെരുകുകയും ചെയ്യുന്നു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഹരിതകമ്മസേനശേഖരിച്ചമാലിന്യങ്ങൾറോഡരികിലും പറമ്പുകളിലും ശേഖരിച്ചുവെച്ചിരിക്കുകയാണ്.
മാട്ടു മുറിയിലെ MCF കേന്ദ്രം നിറഞ്ഞു കവിഞ്ഞതു കാരണം വാർഡുകളിൽ നിന്നും ശേഖരിച്ച് വെച്ച മാലിന്യങ്ങൾ മഴ നനഞ്ഞ് ദുർഗന്ധം വമിക്കുകയും കൊതുക് പെരുകുകയുംചെയ്യുന്നു. മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനം ഒരുമാസത്തിലേറെയായിനിലച്ചിരിക്ക്കുകയാണ്.മാട്ടു മുറിയിലെ MCF കേന്ദ്രത്തിലെ വാടക സംബന്ധിച്ച തർക്കം മൂലമാണ് വൈസ് പ്രസിഡണ്ടായിരുന്ന ഷിഹാബ് മാട്ടു മുറിയുടെ രാജിയിൽ കലാശിച്ചത്. ഭരണ സമിതി രണ്ടര വർഷം പൂത്തികരിക്കാനായിട്ടും MCF ന് സ്ഥിരം കെട്ടിടം നിർമ്മിക്കാനാവശ്യമായസ്ഥലംകണ്ടെത്താനായിട്ടില്ല.കെട്ടിടംനിർമ്മിക്കുന്നതിന് ശുചിത്വമിഷൻ നൽകിയ ലക്ഷകണക്കിന് രൂപ തിരിച്ചടക്കേണ്ട അവസ്ഥയിലാണ്. മുൻ ഭരണ സമിതിയുടെ കാലത്ത് പഴംമ്പറമ്പിൽ 6 സെന്റ് സ്ഥലം വിലക്ക് വാങ്ങിയിരുന്നു. അന്ന് നിർമ്മാണം തുടങ്ങിയപ്പോൾ UDF പരാതി നൽകി നിർത്തിവെപ്പിക്കുകയായിരുന്നു.തുടർന്നാണ്ചുള്ളിക്കാപറമ്പിൽ സൗജന്യമായും ,മാട്ടു മുറിയിൽ വാടകക്കും MCF കേന്ദ്രം പ്രവർത്തിക്കുന്നത് .മാട്ടു മുറിയിലെ കേന്ദ്രത്തിന് വൻ വാടകയാണ് നൽകുന്നത് എന്ന ആക്ഷേപം നേരത്തെയുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത കെട്ടിടമാണ് മാട്ടുമുറിയിലേത്. ഹരിത കർമ്മ സേന അംഗങ്ങൾക്ക് പ്രാധമിക കർമ്മകൾ ചെയ്യാനുള്ള സൗകര്യം പോലുമില്ല.മാലിന്യനീക്കം നിലച്ചതോടെ ഹരിത കർമ്മ സേന അംഗങ്ങൾ അങ്കലാപ്പിലായിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് തികഞ്ഞ അലംഭാവമാണ് ഈ വിഷയത്തിൽ കാണിക്കുന്നത്.മഴ ശക്തിപെടുന്നതോടെ മാലിന്യം മൂലമുള്ള പകർച്ചവ്യാധികൾ പെരുകുന്ന സ്ഥിതിയാണുള്ളത്. ഭരണസമിതിയിലെ തൊഴിത്തിൽ കുത്തും ഗ്രൂപ്പ് വഴക്കും മൂലം പഞ്ചായത്തിലെ വികസന പ്രവർത്തനം മുരടിച്ചിരിക്കുകയാണ്.വാർഡുകളിലും മാട്ടു മുറി MCF കേന്ദ്രത്തിലും പരിസരത്തുമുള്ള മാലിന്യ ചാക്കുകൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് LDF കൊടിയത്തർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാട്ടുമുറി എം.സി.എഫ് കേന്ദ്രത്തിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ പി ചന്ദ്രൻ , സന്തോഷ് സബാസ്റ്റ്യൻ,
സി ഹരീഷ്.എന്നിവർ സംസാരിച്ചു.
ജുനൈദ് തെക്കേപ്പാട്ട്,
എ പി കബീർ,സത്യൻ ജീറോഡ് ,സുനിൽ പി എന്നിവർ നേതൃത്വം നൽകി.
കരീം കൊടിയത്തൂർ സ്വാഗതവും ഗിരീഷ് കാരക്കുറ്റി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
