Flash News

Nattu Media

കൊടിയത്തൂരിൽ കംഫർട്ട് സ്റ്റേഷൻ അനുവദിക്കുക: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്


കൊടിയത്തൂർ: 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽബോഡി യോഗം വിപുലമായ പരിപാടികളോടെ നടന്നു. യൂണിറ്റ് സെക്രട്ടറി അനീഫ ടി. കെ. സ്വാഗതം പറഞ്ഞു. പ്രസിഡൻറ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉദ്ഘാടനകർമ്മം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി. പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ബാങ്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് വേണ്ടി ഒരു കംഫർട്ട് സ്റ്റേഷൻ കൊടിയത്തൂർ അങ്ങാടിയിൽ സ്ഥാപിക്കണമെന്ന് യൂണിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി. മുഹമ്മദ് യൂണിറ്റിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.  മുക്കം എസ്. ഐ. ജിതേഷ്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് വി. ശംലൂലത്ത്, വാർഡ് മെമ്പർ ടി. കെ. അബൂബക്കർ മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ്, മുരളി മാസ്റ്റർ , അബ്ദുസമദ് കണ്ണാട്ടിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. തോട്ടുമുക്കം യൂണിറ്റ് പ്രസിഡണ്ട് ബെന്നി, ചുള്ളിക്കാപറമ്പ് യൂണിറ്റ് സെക്രട്ടറി ഇ. എൻ. യൂസഫ്, മുക്കം യൂണിറ്റ് പ്രസിഡണ്ട് അലി അക്ബർ , മണ്ഡലം ട്രഷറർ അസ്‌ലം , മജീദ് പോളി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

          ചടങ്ങിൽ സ്ഥാനമൊഴിയുന്ന ജനകീയ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്തിന് സ്നേഹാദരം നൽകി. എസ്. എസ്. എൽ. സി.,  പ്ലസ് ടു, എം .ബി. ബി .എസ്.  എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനച്ചടങ്ങും നടന്നു. യൂണിറ്റ് ട്രഷറർ ഹമീദ് ചാലക്കൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)