Flash News

Nattu Media

റോഡ് പണിയും, പൈപ്പ് പൊട്ടലും; ദിവസങ്ങളോളമായി വെള്ളമില്ലാതെ കൊടിയത്തൂരുക്കാർ

കൊടിയത്തൂർ:
 ദിവസങ്ങളോളമായി കൊടിയത്തൂർ, കോട്ടമ്മൽ പ്രാദേശ വാസികൾക്ക് കോട്ടമുഴി കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളം നിലച്ചിട്ട്. കൊടിയത്തൂർ പഞ്ചായത്തിലെ 16 ആം വാർഡിൽപെട്ട അടുപ്പുശ്ശേരി, കൊടിയത്തൂർ പോസ്റ്റോഫീസിന്റെ പരിസരപ്രദേശത്തുൾപ്പടെ കൊടിയത്തൂർ, കോട്ടമ്മൽ അങ്ങാടിയോട് ചേർന്നുള്ള ഒട്ടുമിക്ക വീട്ടുക്കാരും തങ്ങളുടെ പ്രധാന ജലസ്രോതസ്സായ കോട്ടമുഴി പദ്ധതിയിൽ നിന്നുള്ള വെള്ളം നിലച്ചതുകാരണം ഏറെ പ്രയാസത്തിലാണ്. ഈ വെള്ളത്തെ ആശ്രയിക്കുന്ന പ്രദേശിവാസികളിൽ വിരലിലെണ്ണാവുന്ന വീടുകളിൽ മാത്രമാണ് കിണറുള്ളത്. വേനൽ മാറി മഴക്കാലമായെങ്കിലും മഴ ലഭ്യത കുറഞ്ഞത് കാരണം ഉള്ള കിണറുകളിൽ ആവശ്യത്തിനുള്ള വെള്ളം ഇല്ല. അതോടൊപ്പം അലക്കാനും, കുളിക്കാനും സമീപത്തെ ഇരുവഴിഞ്ഞി പുഴയേ ആശ്രയിക്കാമെന്നുവെച്ചാൽ നീർനായ അക്രമം പതിവായതിനാൽ ആ ഒരു മാർഗവും അടഞ്ഞ അദ്ധ്യായമാണ്. തങ്ങളുടെ പ്രാഥമിക കാര്യങ്ങൾക്കുവരേ വെള്ളം ഇല്ലാ എന്നാണ് ഇവടത്തുക്കാർക്ക് പറയാനുള്ളത്.

മണശേരി-കൊടിയത്തൂർ - ചെറുവാടി റോഡിന്റെ വർക്ക് ആരംഭിച്ച അന്നുമുതൽ തുടങ്ങിയതാണ് പ്രദേശ വാസികൾക്ക് പലപ്പോഴും ദിവസങ്ങളോളം വെള്ളം ലഭ്യമാവുന്നില്ല എന്നുള്ള ഈ പ്രശ്നം. ( റോഡിന്റെ വർക്ക് ആരംഭിചിട്ട് ഒന്നര വർഷം പിന്നിടുന്നു). അതോടൊപ്പം
ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ - ചെറുവാടി റോഡിന്റെ ഇരു വശവും ജെ സി ബി ഉപയോഗിച്ച് കുഴി എടുത്ത് പൈപ്പിടൽ പ്രവർത്തികൂടി തുടങ്ങിയതോടെ ഇവിടത്തുകാർക്ക് കോട്ടമുഴി പദ്ധതിയിൽ നിന്നുള്ള വെള്ളം ദിവസങ്ങളോളമായി നിലച്ചു.


പ്രദേശത്ത് കടുത്ത വേനലിലും പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളം ദിവസവും പാഴായി പോവുന്ന വാർത്ത ചെറുവാടി ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ പല സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴായി പോവുന്നതും, അതിന് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള കാലതാമസവുമാണ് ഇത്തരത്തിൽ ദിവസങ്ങളോളം പ്രദേശത്ത് വെള്ളം നിലക്കാനുള്ള ഒന്നാമത്തെ കാരണം.

അതോടൊപ്പം മണാശേരി-കൊടിയത്തൂർ - ചെറുവാടി റോഡിന്റെ പണി പുനരാരംഭിച്ചതോടെ ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ - ചെറുവാടി റോഡിന്റെ ഒരു ഭാഗത്ത്‌ കൂടി പുതുതായി സ്ഥാപിച്ച നാൽ ഇഞ്ചിയോളം വരുന്ന 10kg പൈപ്പുകൾ റോഡ് പണിയുടെ ഭാഗമായി ജെ സി ബി പിഴുതു മാറ്റിയതും വാട്ടർ അതോറിറ്റിക്ക് തലവേദനയായിട്ടുണ്ട്. ഏകദേശം 100 മീറ്ററോളം വരുന്ന ഭാഗത്താണ് ഇത്തരത്തിൽ ദിവസങ്ങൾക്കുമുന്നേ വാട്ടർ അതോറിറ്റി സ്ഥാപിച്ച പുതിയ പി വി സി പൈപ്പുകൾ റോഡ് പണിക്കാർ ഡ്രൈനേജ് നിർമാണത്തിന്റെ ഭാഗമായി പിഴുത് മാറ്റിയിരിക്കുന്നത്. ഈ പൈപ്പുവഴി വെള്ളം സപ്ലെ ഇല്ലാ എങ്കിലും പുതിയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ വീണ്ടും കൂലി കണ്ടെത്തേണ്ടി വരും.

ഇത്തരത്തിൽ വിവിധ വകുപ്പുകൾ തമ്മിൽ ഉള്ള ഏകോപനം ഇല്ലായ്മയാണ് കോട്ടമുഴി പദ്ധതിയിൽ നിന്നുള്ള വെള്ളം ഉൾപ്പെടെ, മണാശേരി-കൊടിയത്തൂർ - ചെറുവാടി റോഡിന്റെ പണിയും കാലങ്ങളോളമായി ജനങ്ങളെ പ്രയാസത്തിലാക്കുന്നത്.

നിലവിൽ താൽക്കാലിക ആശ്വാസം എന്ന നിലയിൽ ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള വാഹനം ആവശ്യക്കാർക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ബക്കറ്റിൽ ഒതുങ്ങുന്ന ഈ സഹായം തങ്ങൾക്ക് ഒരു ദിവസത്തേക്ക് തികയുന്നില്ല എന്നാണ് പ്രാദേശിവാസികൾ പറയുന്നത്.


നിലവിൽ റോഡ് പണിയുടെ ഡ്രൈനേജ് നിർമാണത്തിന്റെ വർക്ക്‌ പുരോഗമിക്കുന്ന കൊടിയത്തൂർ പഞ്ചായത്ത്‌ ഓഫീസിൻ മുന്നിൽ നിന്നും താഴോട്ട് മീറ്ററുകളോളം പൈപ്പ് പൊട്ടിയതിനാലാണ് വെള്ളത്തിൻ തടസം നേരിടുന്നതെന്നാണ് അധികൃതർ പറയുന്നത്. പൈപ്പ് പൊട്ടിയ പഞ്ചായത്ത്‌ ഓഫീസിൻ മുന്നിൽ തല്ക്കാലം പൈപ്പ് ബ്ലോക്ക്‌ ചെയ്ത് നിലവിൽ വെള്ളത്തിൻ ഏറെ പ്രയാസപെടുന്ന കോട്ടമ്മൽ അങ്ങാടിയോട് ചേർന്നുള്ള ഭാഗങ്ങളിലേക്കും, അടുപ്പുശ്ശേരി ഭാഗങ്ങളിലേക്കും വെള്ളം എത്തിക്കാനുള്ള നടപടി തുടങ്ങിയതായും പറയുന്നു. എന്നാൽ ഇതൊരു താത്കാലിക പരിഹാരം മാത്രമാണെന്നതിനുപരി ഈ ജലത്തെ ആശ്രയിക്കുന്ന പഞ്ചായത്ത്‌ ഓഫീസിൻ താഴെ ഉള്ള പാലോട്ട് പറമ്പ് ഉൾപ്പടെയുള്ള ഭാഗങ്ങളിലെ വീട്ടുകാർക്ക് വെള്ളം എത്തിക്കുന്നതിന് ഇതൊരു തടസ്സവുമായി തീരും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)