Flash News

Nattu Media

ചുള്ളിക്കാപറമ്പ്-കൂളിമാട് റോഡിൽ ട്രൈനേജ് നിർമ്മിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണുക -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി


ചെറുവാടി : മാസങ്ങളായി തകർന്നു കിടക്കുന്ന കൂളിമാട് - എരഞ്ഞിമാവ് റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുകയും റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് ,ഇരു വശങ്ങളിലും ട്രൈനേജ് നിർമ്മിച്ച് ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. KVഅബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി  യോഗം  ജില്ലാ വൈസ് പ്രസിഡണ്ട് റഫീക്ക് മാളിക  ഉൽഘാടനം ചെയ്തു.  ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് പ്രേമൻ മണാശ്ശേരി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന്ന് നേതൃത്വം നൽകി.  മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ്  മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി , എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചെറുവാടി യൂണിറ്റ് പ്രസിഡന്റായി KVഅബ്ദുള്ള ജനറൽ സെക്രട്ടറിയായി മുഹമദ് യുസുഫ് EN ട്രഷററായി ശിഹാബ് Kp എന്നിവരെ തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടുമാരായി അബ്ദുൽ കരീം U, റഷീദ് KK , മുഹമ്മദ്  KV സെക്രട്ടറിമാരായി റഹീസ് കണ്ടങ്ങൽ, നിസാർ EK, ബഷീർ അഞ്ചു കണ്ടത്തിൽ  എന്നിവരും  തിരഞ്ഞെടുക്കപ്പെട്ടു.കൂടാതെ എക്സികുട്ടിവ് മെമ്പർമാരായി മുനീർ N, ശംസുദ്ധീൻ കോയB, സമദ് v, വാഹിദ് K, മുസ്തഫ AP, ബഷീർ KCM, റഷീദ് KC, നാസർ കൂടത്തിൽ, നാസർ മുത്തു, ഷഫീഖ് K , മെഹബൂബ് K C, അശ്റഫ് നിയ, സുബൈർ മൊബി സ്പോട്ട്,, സാജി കുറുവാടങ്ങൽ, ഉണ്ണിമോയിൻകുട്ടി കട്ടയാട്ട്, നിയാസ് ചേറ്റൂർ, ഷമീർ CP,  ഫഹദ് കണ്ടങ്ങൽ, സുൽഫി K, റസാഖ് കുറ്റിക്കാട്ടുമ്മൽ, ഷബീർ ഗോൾഡ് പാർക്ക്, അജാസ്, മുനീർ  എന്നിവരെയും തിരഞ്ഞെടുത്തു. U അബ്ദുൽ കരീം സ്വാഗതവും ജനറൽ സെക്രട്ടറി യൂസുഫ് EN  നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)