Flash News

Nattu Media

' ഞങ്ങൾ വായിച്ചു വളരും': കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ വായനദിന മാസാചരണത്തിന് ഉജ്വല തുടക്കം


കൊടിയത്തൂർ : 'ഞങ്ങൾ വായിച്ചു വളരും' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച  വായനദിന മാസാചരണത്തിന് ഉജ്വല തുടക്കം.

സാഹിത്യ നായകന്മാരുടെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച 'പ്രതിഭ മര'ത്തിന്റെ പശ്ചാലത്തിൽ ഞങ്ങൾ വായിച്ചു വളരുമെന്ന ദൃഢപ്രതിജ്ഞ ചൊല്ലിയാണ് പരിപാടി ആരംഭിച്ചത്. വായന മരിച്ചിട്ടില്ലെന്നും ഞങ്ങളിലൂടെ അത്  പ്രവഹിക്കുമെന്നും മുദ്രാവാക്യം വിളിച്ച്  കുട്ടികൾ ചടങ്ങ് അർഥവത്താക്കി മാറ്റി. കുട്ടികൾ തന്നെ ക്വിസ് മാസ്റ്റർമാരായ 'ചിൽഡ്രൻ ഗ്രാന്റ് മാസ്റ്റർ' പ്രശ്നോത്തരി  മത്സരം വേറിട്ട അനുഭവമായി. തുടർ ദിവസങ്ങളിൽ വിവിധ മത്സരങ്ങൾ നടക്കും.


മുക്കം  കരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം പൂളമണ്ണിൽ അബ്ദുന്നാസർ നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും സംവിധായകനുമായ സലാം കൊടിയത്തൂർ മുഖ്യാതിഥിയായിരുന്നു.
പിടിഎ വൈസ് പ്രസിഡന്റ് ഷിഹാബ് തൊട്ടിമ്മൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു , എസ് എം സി ചെയർമാൻ വിവി നൗഷാദ്, സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം , വിദ്യാർഥി പ്രതിനിധി അബ് ല ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു. 
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും പി  ഫരീദ നന്ദിയും പറഞ്ഞു.
സുസ്മിന , റസിയ ഫൈസൽ, യുഷ് രിന , റാഹില , കെ സാറ, ഹഫ്സത്ത് ചെറുവാടി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: 'ഞങ്ങൾ വായിച്ചു വളരും' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച  വായനദിന മാസാചരണത്തിൽ പ്രശസ്ത സംവിധായകൻ സലാം കൊടിയത്തൂർ സംസാരിക്കുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)