Flash News

Nattu Media

വായന പക്ഷാചരണം നടത്തി


ചെറുവാടി : GLPS ചുള്ളിക്കാപറമ്പ്ൽ വായന പക്ഷാചരണം വളരെ ഗംഭീരമായി  നടന്നു.വാർഡ് മെമ്പർ സീനത്ത് KG പരിപാടി ഉദ്ഘാടനം  ചെയ്തു. PTA പ്രസിഡന്റ്‌ CP ഷമീർ  അധ്യക്ഷനായിരുന്ന പരിപാടിക്ക് HM നഫീസ  കുഴിയങ്ങൾ  സ്വാഗതവും SMC ചെയർമാൻ സലാം  ചാലിൽ ആശംസകളും അർപ്പിച്ചു.
അധ്യാപകരും കുട്ടികളും പരിപാടിയിൽ ബുക്ക്‌ റിവ്യൂ നടത്തി. വായനദിന  പ്രതിജ്ഞ എടുത്തു. കരുണ ചാരിറ്റബിൾ ക്ലബ്ബിന്റെ വക യായി  സാമ്പത്തിക പിന്നോക്കം നിൽക്കുന്ന 10 കുട്ടികൾക്കായി പഠന  കിറ്റ് വിതരണവും നടത്തി. പരിപാടിക്ക്  അദ്ധ്യാപകരായ സൈറുദ്ദീൻ  എം, ഹുദമോൾ  വിപി, സഹല  C T, ജുമൈല  എന്നിവർ നേതൃത്വം  നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)