Flash News

Nattu Media

രണ്ടാം വാർഡ് ചോലേരിക്കുന്ന്‌ വീടുകൾക്ക് സുരക്ഷയൊരുക്കി സുരക്ഷ മതിൽ.


കിഴുപറമ്പ് : വീടിന്റെ  സൈഡ് കെട്ട് ഇടിയുന്നതും വീടിനും സുരക്ഷാ മതിലിനും  വിള്ളൽ വീഴുന്നതും  നിത്യസംഭവമായിരുന്ന കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചോലരിക്കുന്ന് പ്രദേശത്ത് 20 ലക്ഷം രൂപ ചിലവഴിച്ച് മലപ്പുറം ജില്ല പഞ്ചായത്ത് ഭവന സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി  പണിപൂർത്തീകരിച്ച സുരക്ഷാ മതിലിന്‍റെ   ഒന്നാം ഘട്ടം പൂർത്തിയായി.
 പല വീടുകളുടെയും മുൻവശം വളരെ താഴ്ചയുള്ളതിനാൽ ഉയരത്തിലും,കെട്ടുറപ്പുള്ള  മതിൽക്കെട്ടുകളാണ് ഇവിടെ പണിതത്.
 പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതിലൂടെ നടപ്പിലാകുന്നത്.
 വാർഡ് മെമ്പർ പി.കെ മുഹമ്മദ്  അസ്‌ലമിന്റെ നിരന്തര ആവശ്യപ്രകാരം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടനാണ് ഫണ്ട് അനുവദിക്കാൻ മുൻകൈയെടുത്തത്.
 വ്യാഴാഴ്ച 11 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ, കീപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി സഫിയ, വൈസ് പ്രസിഡണ്ട് പി. പി.എ റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  രത്നകുമാരി രാമകൃഷ്ണൻ  തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)