🌹 ഓർമ്മചെപ്പ്
മക്കൾ സുഹാസുൾപ്പെടെ മറ്റു ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇന്നാവ്യവസായ രംഗത്തെ ഹൃദയത്തിലേറ്റിയിരിക്കുകയാണ്.
ഒരുപാടൊരുപാട് സൗഹൃദ വലയത്തിന്റെ നിറവിളക്കായിരുന്നു ലാംഡ സലാമാക്ക.
കുടുംബത്തിൻെറ നിലവിളക്കായ മകൾ സിസ്നക്കൊരു പോറലേൽക്കാതെ സ്നേഹിച്ചും പഠിപ്പിച്ചും ജീവിതയാത്രയിൽ ഊന്നുവടിയായ് സുന്നിയ അറബി കോളേജിലൊരു ജോലിയും, ജോലിക്കൊരു സാങ്കേതിക തടസ്സം വന്നപ്പോൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിൽ അതും ശരിയാക്കി കൊടുത്തു സന്തോഷത്തോടെയാണെങ്കിലും ജീവിച്ചു കൊതി തീരാതെയാണ് തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് നടന്നു നീങ്ങിയത്.
മക്കൾക്കും , നാട്ടുകാർക്കും , ശിഷ്യന്മാർക്കും , സുഹൃത്തുക്കൾക്കുമെല്ലാം പ്രിയപ്പെട്ട സലാമക്കയുടെ വേർപാട് തീരാനഷ്ടമായി അവശേഷിക്കുമെങ്കിലും അദ്ദേഹം പടുത്തുയർത്തിയ ഇൻഡസ്ട്രിയൽ രംഗം ഗ്രാമത്തിന്റെ കൊടിമരം പോലെ ശോഭിച്ചു നിൽക്കും.
അദ്ദേഹത്തിൻറെ ദീപ്ത സ്മരണക്കു മുമ്പിൽ കണ്ണീർപ്രണാമം.

