ഡൽഹിയിൽ ഉയരുന്ന ഖാഇദെമില്ലത്ത് സെന്റർ ഗഥകാല സ്മരണകൾ ഉണർത്തുന്ന മുസ്‌ലിം
ലീഗിൻ അഭിമാന
മന്ദിരമായിരിക്കുമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്.
ചെറുവാടി സീതി ഹാജി സൗധത്തിൽ ചേർന്ന കൊടിയത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കൗൺസിൽ മീറ്റ് സംസ്ഥാന ലീഗ് സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉത്ഘാടനം ചെയ്യതു . ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു , എം എ അബ്ദുറഹിമാൻ , കെ വി അബ്ദുറഹിമാൻ മണ്ഡലം ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് ,മണ്ഡലം നേതാക്കളായ യുനുസ് പുത്തലത്ത് , കെ പി അബ്ദുറഹിമാൻ , മജീദ് പുതുക്കുടി , ഫസൽ കൊടിയത്തൂർ എന്നിവർ സംസാരിച്ചു .ചടങ്ങിൽ പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി മൂലത്ത് മജീദ് സ്വഗതവും ട്രഷർ ഉണ്ണിക്കമ്മു നന്ദിയും പറഞ്ഞു
Tags:
KODIYATHUR
