വാഴക്കാട് : നരേന്ദ്ര മോദി സർക്കാറിന്റെ 9 വർഷങ്ങൾ പൂർത്തിയായതിന്റെ ഭാഗമായി ജില്ലയിലെ കേന്ദ്ര സർക്കാറിന്റെ വികസന പദ്ധതികൾ യുവാക്കൾ സന്ദർശിക്കുന്ന വികാസ് ബൈക്ക് യാത്ര വാഴക്കാട് മണ്ഡലത്തിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി K ഗണേഷ് ഉദ്ഘാടനം ചെയ്തു. പൊന്നാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാരംഭിച്ച യാത്ര എളമരം പാലത്തിൽ സമാപിച്ചു. യാത്ര യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഖിൽ PT നേതൃതം നല്കി യുവമോർച്ച ജില്ല പ്രസിഡന്റ് കെ.സുബിത്ത് സംസ്ഥാന സമിതി അംഗം കെ.സജിത്ത് ജില്ല ജനറൽ സെക്രട്ടറി ഉമാഭാരതി ,ജില്ല സെക്രട്ടറി ശോഭിഷ്, BJP മണ്ഡലം പ്രസിഡന്റ് ഷിബു അനന്തായൂർ ,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിജിൻ എം, വൈസ് പ്രസിഡന്റ് മൃഥുൻ എളമരം, സെക്രട്ടറി രാജേഷ് ഏറമ്പ്ര എന്നിവർ നേതൃത്വം നൽകി.
ബിജെപി മണ്ഡലം പ്രസിഡണ്ട് ഷിബു അനന്തായൂർ വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീനിവാസൻ ചെറുവായൂർ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ദിലീപ്കുമാർ മണ്ഡലം സെക്രട്ടറി രജീഷ് എളമരം എന്നിവർ പങ്കെടുത്തു സംസാരിച്ചു
Tags:
VAZHAKKAD
