Flash News

Nattu Media

വിജയോത്സവം ഉദ്ഘാടനം ചെയ്തു


ചെറുവാടി ഗവ: ഹൈസ്ക്കൂളിൽ ഈ വർഷത്തെ വിജയോത്സവ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു.
എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിലെ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും . Nmms നേടിയവരെ യും അനു മോദിച്ചു.
നവീകരിച്ച ലൈബ്രറി ഹാളിന്റെ ഉദ്ഘാടന വും പ്രസ്തുത ചടങ്ങിൽ നടന്നു.
പിടി എ പ്രസിഡന്റ് സി.വി റസാഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് നിഷ ടീച്ചർ സ്വാഗതവും, പ്രൻസിപ്പാൾ ഷക്കീബ് മാഷ് , ജയലക്ഷമി ടീച്ചർ, വിനി ടീച്ചർ, നാസർ മാഷ് , നജീബ് മാഷ് , മജീദ് മാഷ് , രാജശ്രീ ടീച്ചർ, ഷിജി ടീച്ചർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി
വിജയോത്സവം കൺവീനർ ഉണ്ണികൃഷ്ണൻ മാഷ് നന്ദി പറഞ്ഞു
ഷൈജു മാഷ് , വിജിന ടീച്ചർ, ആയിഷ ടീച്ചർ, മുനീബ് മാഷ് , അബ്ദു റഹിമാൻ മാഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)