Flash News

Nattu Media

മണ്മറഞ്ഞ പൊൻതൂവലുകൾ " സപ്ലിമെന്റ് പ്രകാശനം ചെയ്തു


ചെറുവാടി : തെനെങ്ങാപറമ്പ് എന്ന നാട്ടിൽ നിന്നും ഇതു വരെ മരണപ്പെട്ടുപ്പോയ നാട്ടുകാരുടെ ഫോട്ടോ അടക്കം ഡീറ്റെയിൽസ് അടങ്ങിയ സപ്ലിമെന്റ്  പ്രകാശനം ചെയ്തു.

നാടിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് മരണമടഞ്ഞ നാട്ടുകാരുടെ ഓർമക്കായ് ' മരണപ്പെട്ട പൊന് തൂവലുകൾ ' എന്ന പേരിൽ ഇവിടെ ഇറക്കിയ ഈ സപ്ലിമെന്റിന്റെ പ്രധാന ഉദ്ദേശം എന്നു പറഞ്ഞാൽ നാടിന് നഷ്ടപ്പെട്ടുമായ നാട്ടുകാരെ ഒരിക്കൽ കൂടി ഓർമ പുതുക്കാൻ വേണ്ടി  പുതുതലമുറക്ക് കൂടി പരിചയപ്പെടുത്തപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ ബലിപെരുന്നാൾ സുദിനത്തിൽ  സമർപ്പിക്കുന്നതെന്ന് സപ്ലിമെന്റ് കമ്മിറ്റി ചെയർമാൻ റാഷിദ്‌ ചെറുവാടി പറഞ്ഞു . 

ചടങ്ങിൽ ഷരീഫ് അക്കരപ്പറമ്പിൽ, സി കെ ചെറിയാപ്പു,നിയാസ് എൻ കെ, അൻവർ സാദത്ത്,ലത്തീഫ് കെ ടി,ശറഫുദ്ധീൻ ടിപി, ഹുസൈൻ വി പി,അസീസ് പാറപ്പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)