മുക്കം : പി.ടി.എം. ഹയർസെക്കൻഡറി സ്കൂൾ 2002 എസ്എസ്എൽസി ബാച്ച് എസ് എസ് എൽ സി , പ്ലസ് ടു ,സിബിഎസ്ഇ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.മുക്കം സ്റ്റാർ ഹോട്ടലിൽ നടന്ന പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുധീർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.കെ സി ഹാഷിദ് മാസ്റ്റർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഫോസ 2002 സഹപാഠികളുടെ മക്കളെയാണ് പരിപാടിയിൽ ആദരിച്ചത്. നൗഷാദ് നൗഷിയുടെ നേതൃത്വത്തിൽ ഗാനമേളയും നടത്തി. ചടങ്ങിൽ ഉബൈദ് പിവി അധ്യക്ഷത വഹിച്ചു.ലുക്മാൻ കെ സി ,ഫാസില , അബ്സർ , അനസ് പന്നിക്കോട്, മൻസൂർ തുടങ്ങിയവർ സംസാരിച്ചു.
Tags:
MUKKAM
