Flash News

Nattu Media

ഓമനമക്കളെ അനുമോദിക്കാൻ...ഓർമച്ചെപ്പ് ഒരിക്കൽ കൂടി ഒത്തുചേർന്നു


ചീക്കോട് കെ.കെ.എം. ഹൈസ്കൂളിൽ 1994 ൽ  10th D ക്ലാസിൽ പഠിച്ച കൂട്ടുകാർ 2022 നവംബർ 11 ന്  പഠിച്ച ക്ലാസ്സ് റൂമിൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന മുഹമ്മദ് മാസ്റ്ററുടെ സാന്നിധ്യത്തിൽ  'ഓർമ്മച്ചെപ്പ് ' എന്ന പേരിട്ട് ഒരുമിച്ചു കൂടുകയും പിന്നീട് ജീവ - കാരുണ്യ - സന്നദ്ധ - സേവന പ്രവർത്തനങ്ങൾക്ക്  ഓർമച്ചെപ്പിലെ കൂട്ടുകാർ ഒത്തൊരുമിക്കുകയും, നേതൃത്വം നൽകുകയും ചെയ്തു



ഓർമചെപ്പിലെ കുടുംബാംഗങ്ങളിൽ പെട്ട എസ് എസ് എൽ സി. , പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങ് എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു

ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് സംഗമം ഉൽഘാടനം ചെയ്തു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ മുഖ്യാതിഥിയായി സംബന്ധിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ വിജയികൾക്ക് മെമെറ്റോ നൽകി അനുമോദിച്ചു, ചീക്കോട് ഹൈസ്ക്കൂൾ മുൻ ഹെഡ് മാസ്റ്റർ ഇമ്പിച്ചി മോതി മാസ്റ്റർ, ജൈസൽ എളമരം, അഷ്റഫ് ചീക്കോട്, മൻസൂർ അമീൻ, സി, ഉണ്ണിമോയി മാങ്കടവ് , ഹാരിസ് മരച്ചുവട്ടിൽ, സൈദ് അബ്ദുറഹിമാൻ കെ.സി. അഷ്റഫ്, കെ.സി. ഫൗസിയ പൂക്കോട്ട് ചോല ,മുഹമ്മദ് കൊളമ്പലം, അൻസാർ.കെ.അഷ്റഫ് , റഊഫ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)