കൊടിയത്തൂർ : കഴുത്തൂട്ടി പുറായ ഗവ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച കരവിരുത്' ശില്പശാല ശ്രദ്ധേയമായി. ഒന്ന്, രണ്ട് ക്ലാസുകളിലെ മുഴുവൻ രക്ഷിതാക്കളും ശിൽപ്പശാലയിൽ പങ്കാളികളായി. പാഠഭാഗങ്ങളിലെ കഥാപാത്രങ്ങളും സംഭവങ്ങളും വർണ പേപ്പറുകൾ ഉപയോഗിച്ച് മുറിച്ചെടുത്ത് സചിത്ര പാഠപുസ്തകങ്ങൾ തയാറാക്കുന്നതിനുള്ള പരിശീലനമാണ് നടത്തിയത്.
മാവൂർ ജി എം യു പി സ്കൂൾ അധ്യാപകൻ എം കെ മുഹമ്മദ് ബഷീർ പാഴൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയ്നർ എം പി ആമിന ക്ലാസ് നയിച്ചു.
എം പി ടി എ ചെയർ പേഴ്സൻ സൽമ അശ്റഫ്, സീനിയർ അസി. സി അബ്ദുൽ കരീം, യുഷ് രിന എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും റസിയ ഫൈസൽ നന്ദിയും പറഞ്ഞു.
ഫോട്ടോ:കഴുത്തൂട്ടി പുറായ ഗവ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച 'കരവിരുത്' ശില്പശാല മാവൂർ ജി എം യു പി സ്കൂൾ അധ്യാപകൻ എം കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Tags:
KODIYATHUR
