Flash News

Nattu Media

ഉന്നത വിജയികളെ ആദരിച്ചു.

ചെറുവാടി: 2022-23 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മക്കളെ ബാങ്ക് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.


റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.ടി. ഗഫൂറിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍വെച്ച് കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ്ബാബു മൊമന്‍റോയും കാഷ് അവാര്‍ഡും വിതരണം ചെയ്തു. 

ബാങ്ക് സെക്രട്ടറി ടി.പി. മുരളീധരന്‍, അസി. സെക്രട്ടറി സി. ഹരീഷ്, ഷീല പി.എസ്. എന്നിവരും, വിദ്യാര്‍ത്ഥിയായ അനസ്ന വികാസും സംസാരിച്ചു.

റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി അനസ്. ടി. സ്വാഗതവും, ട്രഷറര്‍ ഉണ്ണി കൊട്ടാരത്തില്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)