ചെറുവാടി: കണിച്ചാടി കുഴിയിൽ യൂസുഫിന്റെ പത്തടി ഉയരമുള്ള വീടിന്റെ സംരക്ഷണ മതിലാണ് കനത്ത മഴയിൽ ഇടിഞ്ഞ് വീണത്. വിദ്യാർഥികൾ ഉൾപെടെ യാത്ര ചെയ്യുന്ന റോഡിലേക്ക് മതിൽ ഇടിഞ്ഞ് വീണ സമയത്ത് വഴിയിൽ ആരും ഇല്ലാതിരുന്നതും അപകടമൊഴിവായി.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ സ്ഥലം സന്ദർശിച്ചു. അബ്ദുസ്സലാം കോട്ടൺ സ്പോട്ട്, മോയിൻ ബാപ്പു കണിച്ചാടി, അബ്ദുറഹ്മാൻ കണിച്ചാടി, നിയാസ് ചെറുവാടി,സിനാൻ കണിച്ചാടി സംബന്ധിച്ചു.
Tags:
CHERUVADI
