മാവൂർ: കൽപ്പള്ളി വാർഡിൽ നിന്നും വലിയ വിജയം വരിച്ചതിൽ വിരളി പൂണ്ടവരാണ് തേജോ വധം ചെയ്യാൻ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരണങ്ങളുമായി രംഗത്തിറങ്ങിയതെന്ന് മാവൂർ ഗ്രാമപഞ്ചായത്ത് അംഗം
കെ ഉണ്ണികൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.തനിക്ക് എതിരെ ഇപ്പോൾ വീഡിയോ പ്രചരിപ്പിക്കുന്നതിന് പാർട്ടിക്ക് അകത്തും പുറത്തുംഇടപെടൽ നടക്കുന്നുണ്ട്.
ആറുമാസം മുമ്പ് ഒരു കുട്ടിക്കെതിരെ ലൈംഗികാധിക്രമം നടത്തിയെന്ന പേരിൽ ആരോപണമുയരുകയും തന്നെ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടും പാർട്ടി കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.കോടതി ശിക്ഷിച്ചതിനുശേഷം മാത്രമാണ് താൻ പ്രതിയാക്കുക അതുവരെ കുറ്റാരോപിതൻ മാത്രമാണ്.എന്നാൽ പാർട്ടി താൽക്കാലികമായി
സസ്പെൻഡ് ചെയ്യുകയും പാർട്ടി പരിപാടികൾ നിന്ന് അകറ്റി നിർത്തുകയും ആണ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി എട്ടിന് ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ താൽക്കാലിക ബാങ്ക് ജീവനക്കാരനായി പ്രവർത്തിച്ച തന്റെ ജോലി മറ്റൊരാൾക്ക് നൽകുകയാണ് പാർട്ടി ചെയ്തത് ജോലി കൂടി നഷ്ടപ്പെടുത്തുന്ന വിധത്തിലാണ് പാർട്ടി പ്രവർത്തിച്ചത്.
ആറുമാസം മുമ്പ് നടന്ന കേസിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ തന്നെ വീണ്ടും പുറത്താക്കി എന്നു പറയുന്നതിന്റെസത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് പാർട്ടി നേതൃത്വം തന്നെയാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
തന്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നത് പാർട്ടിയിലെ ചില നേതാക്കളാണെന്ന സംശയം തനിക്കുണ്ട്.
ഇക്കാര്യം മാവൂരിലെ പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി ഇന്ന്വൈ കുന്നേരം 7 മണിക്ക് മാവൂർ അങ്ങാടിയിൽ കുടുംബസമേതം ഒരു പൊതുയോഗം വിളിച്ചു കൂട്ടുമെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
Tags:
MAVOOR
