Flash News

Nattu Media

ലഹരിവിരുദ്ധ ദിനം ആചരിച്ചു




ചെറുവാടി : ചെറുവാടി ഗവ.ഹൈസ്കൂളി ൽ  ലഹരിവിരുദ്ധദിനാചരണം  വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. രാവിലെ നടന്ന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി MN നിഷ സംസാരിച്ചു.
സ്കൂൾലീഡർ നിവേദ്യ 
ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുമേന്തി നടന്ന റാലിക്ക്   മജീദ് മാസ്റ്റർ, ഷൈജു, റീന എന്നിവർ നേതൃത്വം നൽകി. പിന്നീട്   സ്കൂൾ ഹാളിൽ നടന്ന ക്ളാസ്സിൽ മുക്കം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.ജിതേഷ് സംബന്ധിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.
പിടിഎ പ്രസിഡന്റ് C V അബ്ദുൽ റസാഖ് , 
MVഅബ്ദുറഹ്മാൻ ,
ജയലക്ഷ്മി നൗഷാദ് എന്നിവർ സംസാരിച്ചു.


ഹയർ സെക്കന്റി റി വിഭാഗത്തിലെ NSS യൂണിറ്റ് നടത്തിയ ലഹരി വിരുദ്ധ ചങ്ങലയിൽ  ഹൈസ്കൂൾ വിഭാഗത്തിലെ 8/9 ക്ലാസ്സിലെ കുട്ടികൾ അണിനിരന്നു - ക്ലാസ് തലത്തിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു . വിജയികളെ ഉൾപ്പെടുത്തി മെഗാ ക്വിസ് ഉണ്ടായിരിക്കുമെന്ന് SS ക്ലബ് ഭാരവാഹികൾ അറിയിച്ചു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)