Flash News

Nattu Media

കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ 'ലഹരിയില്ലാ സ്വപ്നവും ആരോഗ്യ ചിന്തയും


കൊടിയത്തൂർ : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ 'ലഹരിയില്ലാ സ്വപ്നവും ആരോഗ്യ ചിന്തയും' എന്ന തലക്കെട്ടിൽ വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി,സംഘഗാനം, ദൃഢപ്രതിജ്ഞ, പ്രഭാഷണം , ലൈവ് ക്വിസ്, കഥാകഥനം, മുദ്രാവാക്യം, ഗാനാലാപനം, ലഹരിവിരുദ്ധ നൃത്തം, പ്ലക്കാർഡേന്തിയ റാലി , കൊളാഷ് തുടങ്ങിയ വിവിധ മത്സരങ്ങളും അധ്യാപകരുടെ പരിപാടികളും സംഘടിപ്പിച്ചു.



പിടിഎ പ്രസിഡന്റ് എകെ റാഫി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ ലഹരി വിരുദ്ധ സന്ദേശം കൈമാറി. സീനിയർ അസി. സി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഫരീദ പൊക്കുന്ന്, എസ് ആർ ജി കൺവീനർ സമീറ കക്കോടി, റാഹില ചെറുവാടി,കെ സാറ, ഹഫ്സത്ത് കെ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ഫരീദ പൊക്കുന്ന് സ്വാഗതവും റസിയ കമ്പളത്ത് നന്ദിയും പറഞ്ഞു.


ഫോട്ടോ:കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച 'ലഹരിയില്ലാ സ്വപ്നവും ആരോഗ്യ ചിന്തയും' പരിപാടിയിൽ നിന്ന്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)