Flash News

Nattu Media

മുക്കത്ത് ഐക്യം പ്രഖ്യാപിച്ച് വീണ്ടും സംയുക്ത ഈദ് ഗാഹ്


മുക്കം :  ഒരു പതിറ്റാണ്ടിലധികമായി ഐക്യം പ്രഖ്യാപിച്ച് മുക്കത്ത് നടന്നു വരുന്ന     സംയുക്ത ഈദ്ഗാഹിൽ    കനത്ത മഴയിലും വൻ ജനപങ്കാളിത്തം.

 സ്ത്രീകളും കുട്ടികളും ഉൾപ്പടെ  അഞ്ഞൂറിലധികം വിശ്വാസികൾ  പങ്കെടുത്തു.  മസ്ജിദുസുബ്ഹാൻ - സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്.

 സലഫി മസ്ജിദ്    ഇമാം റഷീദ് ഖാസിമി പെരുന്നാൾ പ്രഭാഷണം നടത്തി.

ചാലൂളി അബു, ബഷീർ പാലത്ത്,ടി അസീസ്,കോയക്കുട്ടി വി പി , അൻവർ തടപ്പറമ്പ്,അബ്ദുൽ മജീദ് കറുത്തപറമ്പ്, അഹമ്മദ് സൈദ് ചോണാട്, കെ പി  സുബൈർ കറുത്തപറമ്പ്, സിദ്ദീഖ് ഫർണീച്ചർ ലാന്റ്, നാഫിയ മുസ്തഫ, സലീം തടപ്പറമ്പ്, റഊഫ് കാരമൂല, ഡോ.അബൂബക്കർ , ലൈല മുസ്തഫ, റബീബ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: മുക്കം അഭിലാഷ് ജംഗ്ഷൻ നഫ്ന കോംപ്ലക്സിൽ നടന്ന മുക്കം  സംയുക്ത ഈദ്ഗാഹ്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)