Flash News

Nattu Media

കഥപറയുന്ന നദി


✒️ വരികളിലൂടെ ഒരു യാത്ര..!!!!.


✍ നഹ് ല നസ്റിൻ പി.പി.
D/o ജാഫർ - ഉള്ളാട്ടിൽ
നോർത്ത് കാരശ്ശേരി                                                                              

വെ
ള്ളിയരഞ്ഞാണം പോലെയീ നാടിന്റെ
സിരകളിൽ ഒഴുകുന്നു ഇരുവഴിഞ്ഞി .
തീരമീമണ്ണിന്റെ താളമായോതുന്നു
കഥകളായി ചരിതവും ഇരുവഴിഞ്ഞി.
അന്നെന്തിനോത്തുള്ളി ഞാൻ നെയ്ത
കണ്ണീരിനിരയായീ നാടിന്റെ പല മക്കളും .
അവർക്കായി തൻകരം നീട്ടിയ മൊയ്തീനും
എൻ ചുഴികൾക്കുള്ളിൽ മാഞ്ഞു പോയി .
എന്റെയീതീരത്തിരുന്നു പൊറ്റക്കാട്ടും
എഴുതിയീ നാടിന്റെ ചാരുതയും .
അങ്ങനെയോതുന്നു എത്രയോ ചരിതവും
ശോഭയീ മണ്ണിന്റെ ഇരുവഴിഞ്ഞി .
എന്നുമീമണ്ണിന്റെ കാവലായ് , വർണ്ണമായ്
ഒഴുകിടും അലയായി ഇരുവഴിഞ്ഞി



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)