Flash News

Nattu Media

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ഫ്രറ്റേണിറ്റി


മുക്കം:  കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മാട്ടുമുറി പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. 
ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജീവ് ഗാന്ധി നഗറില്‍ പഠനോപകരണങ്ങള്‍ നല്‍കിയത്.
പ്രദേശത്തേക്കുള്ള പഠനോപകരണങ്ങള്‍ ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹീം, വെല്‍ഫെയര്‍ പാര്‍ട്ടി മാട്ടുമുറി യൂനിറ്റ് പ്രസിഡന്റ് ശ്രീജ മാട്ടുമുറിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി റഹീസ്, പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എന്‍ നദീറ, കെടി ഹമീദ്, ബാവ പവര്‍വേള്‍ഡ്, ശ്രീജ, ആദില എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ. മാട്ടുമുറിയില്‍ പഠനോപകര വിതരണോദ്ഘാടനം ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹീം നിര്‍വഹിക്കുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)